Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഒരു വെട്ടം എങ്കിലും ലാലേട്ടനെ ഒന്ന് കണ്ടാൽ മതിയെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ദുര്ഗ കൃഷ്ണ, നിരവധി സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, പൃഥ്വിരാജ് ചിത്രം വിമാനത്തിൽ കൂടിയാണ് ദുർഗ അഭിനയത്തിലേക്ക് എത്തിച്ചേർന്നത്. കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളും ദുര്‍ഗയുടെതായി പുറത്തിറങ്ങിയിരുന്നു. സിനിമാ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള നടിയുടെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അടുത്തിടെ നടിയുടെതായി പുറത്തിറങ്ങിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.ഗ്ലാമറസ് ലുക്കിലുളള നടിയുടെ ചിത്രങ്ങളായിരുന്നു മുന്‍പ് ആരാധകര്‍ ഏറ്റെടുത്തത്. നായികയായും സഹനടിയായുമൊക്കെയാണ് ദുര്‍ഗ കൃഷ്ണ മലയാളത്തില്‍ സജീവമായത്.

മോഹന്‍ലാലിന്റെ പുതിയ ചിത്രം റാമില്‍ ദുര്‍ഗയും അഭിനയിക്കുന്നുണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കോവിഡ് കാരണമാണ് മാറ്റിവെച്ചത്. കൂടാതെ വൃത്തം, കിംഗ് ഫിഷ്, കണ്‍ഫെഷന്‍സ് ഓഫ് കുക്കു തുടങ്ങിയവയും ദുര്‍ഗയുടെ പുതിയ ചിത്രങ്ങളാണ്, അടുത്തിടെയാണ് താരം തന്റെ പ്രണയം പുറത്ത് പറഞ്ഞത്,  അര്‍ജുന്‍ രവീന്ദ്രനുമായി പ്രണയത്തിലാണെന്നും വൈകാതെ തന്നെ വിവാഹമുണ്ടാവുമെന്നും താരം വ്യക്തമാക്കിയിരുന്നു,  കഴിഞ്ഞ മാസം ആയിരുന്നു താരത്തിന്റെ വിവാഹം, ദുർഗ്ഗയുടെ വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ  സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, ദുർഗക്ക് ഏറെ പ്രിയപ്പെട്ട നടൻ ആണ് മോഹൻലാൽ, പലതവണ ദുര്ഗ ആ കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്.  ഇപ്പോൾ
 മോഹന്‍ലാലിനൊപ്പം ഒരുമിച്ച് അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ദുര്‍ഗ. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്. ലാലേട്ടനെ ഒക്കെ ഒന്ന് കണ്ടാലെങ്കിലും മതിയെന്നായിരുന്നു ചെറുപ്പം തൊട്ടുള്ള ആഗ്രഹം. ഒടുവില്‍ അദ്ദേഹത്തിന്റെ അനിയത്തിയായി അഭിനയിക്കാന്‍ കഴിഞ്ഞു. മോഹന്‍ലാലിനൊപ്പമുള്ള അഭിനയം ഒരു ട്യൂഷന്‍ ക്ലാസ് പോലെയാണ്. അദ്ദേഹം അഭിനയിക്കുമ്പോള്‍ ഒരുപാട് കാര്യം പഠിക്കാന്‍ സാധിക്കുമെന്നും ദുര്‍ഗ പറയുന്നു.
Advertisement. Scroll to continue reading.

You May Also Like

Advertisement