മിനിസ്ക്രീൻപ്രേഷകരുടെ പ്രിയ താരങ്ങൾ ആണ് ശ്രീതു ,നിഖിലും. അമ്മയറിയാതെ എന്ന സീരിയലിലെ അമ്പാടിയും, അലീനയുമായി ഇരുവരും തകർത്തു അഭിനയിക്കുകയാണ്. ആന്യ ഭാഷ താരങ്ങളായ ഇവർ ഇന്ന് മലയാളിപ്രേഷകരുടെ സ്വന്തം അലീന ടീച്ചറും, അമ്പാടി മാഷും ആണ്. സീരിയലിലെ പ്രണയ ജോഡികൾ റിയൽ ലൈഫിൽ അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ ലൊക്കേഷൻ വീഡിയോയും റീൽസുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സീരിയലിലെ പ്രണയജോഡികൾ റിയൽ ലൈഫിലും പ്രണയത്തിലാണോ എന്നുള്ള സംശയം ആരാധകർക്കിടയിൽ ഉണ്ട്. ഇപ്പോഴിത ആ സംശയം മാറ്റിയിരിക്കുകയാണ് താരങ്ങൾ.

ആനന്ദ് നായരായണന്റ് യു ട്യൂബ് ചാനലിലൂടെ ആണ് താരങ്ങൾ ഈ പ്രണയ വാർത്തയെ കുറിച്ച് പ്രതികരിച്ചിരിക്കുന്നതും കൂടാതെ തങ്ങളുടെ വിശേഷങ്ങളും പങ്കു വെച്ചിട്ടുണ്ട. ഇരുവരുടയും ആദ്യ മലയാള ഭാഷ സീരിയൽ ആണ് അമ്മയറിയത്. തമിഴ് പരമ്പരയിലൂടെ ആണ് ശ്രീതു അഭിനയരംഗത്തു എത്തിയത്. 7ാം ക്ലാസിൽ പഠിക്കുമ്പോൾ വിജയ് ടിവിയിലൂടെയാണ് അഭിനയ ജീവിതം തുടങ്ങുന്നത് മലയാളത്തിൽ അമ്മ അറിയാതെയാണ് ഫസ്റ്റെന്നും ശ്രീതു പറയുന്നു. അമ്പടി എന്ന പേര് സൂപ്പറാണെന്നാണ് നിഖിൽ പറയുന്നത്. എയർപോർട്ടിൽ നിന്നൊക്കെ പുറത്ത് വരുമ്പോൾ അമ്പാടി വരുന്നുവെന്നാണ് എല്ലാവരും പറയുന്നതെന്നും താരം വ്യക്തമാക്കി. ആദ്യം പേര് ഇത്തിരി പ്രശ്നം ഉണ്ടാക്കി എങ്കിലും ഇപ്പോൾ ഹാപ്പിയാണെന്നും കൂട്ടിച്ചേർത്തു. വിവാഹിതയല്ലെന്നും ശ്രീതു അഭിമുഖത്തിൽ പറയുന്നു.

തനിക്കു പ്രണയിക്കാൻ നേരമില്ല എന്നാണ് നിഖിൽ പറയുന്നത്. ഇരുവരും തമ്മിലുള്ള റിലേഷനെ കുറിച്ചും ആനന്ദ് ചോദിക്കുന്നുണ്ട്. ഞങ്ങള്‍ കട്ട ശത്രുക്കളാണെന്നായിരുന്നു ശ്രീതുവിന്റെ പ്രതികരണം. ഓണ്‍ സ്‌ക്രീനില്‍ ഞങ്ങള്‍ ബെസ്റ്റ് പെയര്‍ ആണ്. എന്നാല്‍ യാഥാര്‍ഥ്യം ഞങ്ങള്‍ക്കല്ലേ അറിയൂ.പ്രണയ ഗോസ്സിപ്പുകളെ കുറിച്ച് ഇരുവരും പറയുന്നുണ്ട്. ‘പലപ്പോഴും ഞങ്ങള്‍ ഒരുമിച്ചാണ് യാത്ര ചെയ്യുന്നത്. ഭക്ഷണം കഴിക്കാന്‍ പോകുന്നതും റീല്‍സ് ചെയ്യുന്നതും എല്ലാം ഒരുമിച്ചാണ്.അത് കാരണം ശ്രീതുവും നിഖിലും പ്രണയത്തിലാണ് എന്ന ഗോസിപ്പും കേട്ടിട്ടുണ്ട്. പക്ഷെ അതിനോട് പ്രതികരിക്കാന്‍ പോകാറില്ല. പ്രതികരിച്ചാലല്ലേ പ്രശ്‌നമുള്ളൂ എന്നാണ് ശ്രീതുവിന്റെ മറുപടി.