കൊച്ചി നടി ആക്രമിക്കപ്പെട്ട കേസിൽ  നടൻ ദിലീപ്  നിരപരാധിയാണെന്ന്  മുൻ ഡി ജി പി  ആർ ശ്രീലേഖ ഐ പി എസ്  ഒരുകൂട്ടം വെളിപ്പെടുത്തലുകൾ  നടത്തിയിരിക്കുന്നു. ആ കേസ് വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയി, തനറെ സസ്നേഹം എന്ന യു ട്യൂബ്  ചാനലിലൂടെ ആണ് ശ്രീലേഖ ഐ പി എസ് നടൻ ദിലീപ് നിരപരിധിയാണെന്നുള്ള   വീഡിയോ പുറത്തു വിട്ടത്.  ശ്രീലേഖ ഐ പി എസ്ന്റെ വാക്കുകൾ.. ഈ കേസിൽ ദിലീപിനെ പങ്കില്ലെന്ന് 100 %ഉറപ്പുണ്ടെന്നു  ശ്രീലേഖ പറയുന്നു. താൻ ഉൾപ്പെടുന്ന പോലീസ് സംവിധാനത്തിൽ വിശ്വാസം പ്രകടിപ്പിക്കുമ്പോളും  ദിലീപിന്റെ കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു പിഴവ് പറ്റിയിട്ടുണ്ടെന്നും പറയുന്നു. ഞാൻ ഇത് പറയുന്നത് പൊതുജനം അറിയാൻ വേണ്ടിമാത്രം ആണ്, ആ മനുഷ്യൻ കഴിയുന്നത്ര കഷ്ട്ടപെടുന്നുണ്ട്, ശത്രുക്കൾ വളരെ ശക്തരായതുകൊണ്ടു ദിലീപിനെ  കേസിലേക്ക് വലിച്ചിഴതാണെന്നും ഐ പി എസ്  പറയുന്നു.

സെൻട്രൽ സോണിൽ  ഐജി ആയി ജോലി ചെയ്യുന്ന സമയത്തു ഇതെല്ലം എനിക്കറിയാം ആയിരുന്നു. സിനിമ മേഖലയിൽ നിന്നും പലരും എന്നെ കാണാൻ  വന്നിരുന്നു.പൾസർ സുനി ഇവരുമായി ചങ്ങാത്തം കൂടുകയും അവരുടെ ഡ്രൈവർ ആകുകയും തട്ടിക്കൊണ്ടുപോയി  വീഡിയോ ഷൂട്ട് ചെയ്യുകയും  ഒപ്പം ബ്ലാക്‌മെയ്‌ലിംഗ് നടത്തുകയും ചെയ്യ്തു എന്ന് സിനിമയിലുള്ള  സ്ത്രീ അഭിനേതാക്കൾ പറഞ്ഞിരുന്നു. എന്തുകൊണ്ട് ഇത് പരാതിപ്പെടാഞ്ഞ എന്ന എന്റെ ചോദ്യത്തിനു അവർ പറഞ്ഞത് തങ്ങളുടെ കരിയർ നശിച്ചുപോകുമെന്നുള്ളതുകൊണ്ടാണ്. ഇത് പൾസർ സുനിയുടെ സ്വഭാവം ആണെന്ന്  അറിയാമായിരുന്നു . നടന്റെ ഉയർച്ചയിൽ പലർക്കും അസ്വസ്ഥ ഉണ്ടായിരുന്നു എന്നും അതുകൊണ്ടു തന്നെ ദിലീപിന്റെ  പേര് ഇതിൽ വലിച്ചിഴക്കുമെന്നു എനിക്ക് മനസിലാക്കുകയും ചെയ്യ്തു ശ്രീലേഖ പറയുന്നു. ഇപ്പോൾ ദിലീപിനെ രക്ഷപെടാനുള്ള മാർഗം   ഈ പെൺ  സിംഹം തന്നെയാണ്. ദിലീപിന്റെ സത്യം തെളിയിക്കാൻ തന്നെ ശ്രീലേഖ ഐ പി ആസ് തീരുമാനിച്ചിട്ടുണ്ടെന്നും പറയുന്നു. എന്തയാലും ദിലീപ് തീർത്തും നിരപരാതി തന്നെയാണ് ശ്രീലേഖ പറയുന്നു. ഇപ്പോൾ ശ്രീലേഖ ഐ പി എസ് ന്റെ സസ്നേഹം എന്ന യൂട്യൂബ് ചാനലിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇന്ന് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.