നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപ് ഹരജി പിൻവലിച്ചു. തന്നെ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജിയാണ് പിൻവലിച്ചത്. വിചാരണ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഹരജി പിൻവലിച്ചത്. ഹരജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ അവസാനഘട്ടത്തിലാണ്. 200ലധികം സാക്ഷികളെ ഇതിനോടകം വിസ്തരിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഹരജി പിൻവലിച്ചത്.

ഈ കേസിൽ താൻ പ്രതിമാത്രമല്ല, ഇര കൂടിയാണെന്നാണ് ദിലീപ് ഹരജിയിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ സമർപ്പിച്ച ഹരജിയാണിത്. അതേസമയം, എറണാകുളത്തെ വിചാരണക്കോടതിയിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്