എത്രദുഃഖകരമായ അവസ്ഥയിലും ഒരു പുഞ്ചിരി വിടർത്തുന്ന താരമാണ് ഇന്നസെന്റ്.താരത്തിന്റെ പിതാവ് മരിച്ച സമയത്തു നടന്ന ചില സംഭവങ്ങൾ ആണ് നടൻ മുകേഷ് പറയുന്നത്. അപ്പന്റെ മരണ വീഡിയോ എടുത്തത് സംവിധായകൻ ആകണമെന്ന് ആഗ്രഹിച്ച വീഡിയോ ഗ്രാഫർ ആയിരുന്നു.അവസാനം അയാളെ കൊല്ലാതെ വിടുകയായിരുന്നു ഇന്നസെന്റ് എന്ന് മുകേഷ് തന്റെ യു ടുബ് ചാനലിലൂടെ പറയുന്നത്. മുകേഷ് പറയുന്നത് ഇങ്ങനെ..പഠനത്തിനോട് അല്പം പോലും താല്പര്യം ഇല്ലാത്ത ആളായിരുന്നുഇന്നസെന്റ് . അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടി വിദേശത്ത് അടക്കം ജോലി ചെയ്യുകയാണ്. ഇന്നസെന്റ് ജീവിതത്തില്‍ മുന്നേറുകയില്ലേയെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ അച്ഛന് വേവലാതിയുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചു.

മരണത്തിന്റെ അന്നത്തെ ചടങ്ങുകൾഒരുവീഡിയോ കസ്റ്റാക്കി മാറ്റാൻ അദ്ദേഹം ഒരാളെ ഏൽപ്പിച്ചിരുന്നു. മരണത്തിനു ചടങ്ങുകൾ കാണാൻ പറ്റാത്ത ആൾക്കാർക്ക് വീഡിയോ കാസ്റ്റ് അയച്ചുകൊടുക്കാൻ ആയിരുന്നു അദ്ദേഹത്തിന്റെ ഈ ഉദ്ദേശം. അവിടെ അടുത്തുള്ള ഒരാളാണ് വീഡിയോ ചെയ്യാൻ എത്തിയത്. വീഡിയോ ചിത്രീകരിക്കാൻ വന്ന ആൾ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞു ഒരു സംവിധയകാൻ ആണ് ആഗ്രഹം. ല്ല വീഡിയോകള്‍ ചിത്രീകരിച്ച ശേഷം സംവിധായകരെ ഇതു കൊണ്ടു പോയി കാണിച്ച് ചാന്‍സ് ചോദിച്ച് സിനിമയില്‍ ശോഭിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. ശേഷം അയാള്‍ വീഡിയോ പകര്‍ത്തി പോയി. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് വീഡിയോയുമായി വീട്ടിലെത്തി.

മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാത്തവര്‍ വരെ വീഡിയോ കാണാന്‍ എത്തിയിരുന്നു. വീഡിയോയുടെ തുടക്കത്തില്‍ ഒരു താമരപ്പൂവാണ്. വിത്ത് ഹെവി മ്യൂസിക്. താമരപ്പൂവ് ചെറിയ രീതിയില്‍ ആടി തുടങ്ങി. പിന്നെ വലിയ ശക്തിയായി ആടുന്നതാണ് കാണിക്കുന്നത്.മ്യൂസിക് അവസാനിക്കുമ്പോൾ താമരപ്പൂ താഴെ വീഴുന്നതുമാണ് കാണിക്കുന്നത്. ഇതുകണ്ട ഇന്നസെന്റ് ചേട്ടനെ കലിയടക്കാൻ കഴിഞ്ഞില്ല. തന്നെയും കുടുംബത്തെയും കളിയാക്കിയതാണ് എന്ന് തോന്നി.അനിമേഷനിലൂടെ അപ്പനെ കളിയാക്കിയെന്നും അപ്പന്റെ മരണ വീഡിയോയില്‍ സംവിധാനം പഠിച്ചുവെന്നും പറഞ്ഞ് വീഡിയോഗ്രാഫര്‍ക്ക് കണക്കിന് കൊടുക്കുകയാണ് ഇന്നസെന്റ് ചെയ്തത്.