മിനിസ്ക്രീൻ രംഗത്തു നിന്നും ബിഗ്‌സ്‌ക്രീനിൽ എത്തിയ നടിയാണ് മഞ്ജുപിള്ള. താരത്തിന്റെ ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥാപാത്രം വളരെ പ്രേക്ഷക ശ്രെധ പിടിച്ചുപറ്റിയിരുന്നു. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ മകളുമായുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഇപ്പോൾ തന്റെ മകൾ ദയയും താനും തമ്മിലുള്ള വത്യാസത്തെ കുറിച്ചു പറയുകയാണ്. വത്യസം മാത്രമല്ല അവൾക്ക് വേറൊരു കാഴ്ച്ച പാടാണ്‌ മഞ്ജു പറയുന്നു.


എന്റെ ഇരുപതാം വയസിൽ ഞാൻ എന്റെ മകൾ ദയയെപ്പോലെയായിരുന്നില്ല. അവൾ എന്നെക്കാളും ബോൾഡാണ്. മാത്രമല്ല അവൾക്ക് വ്യക്തി പരമായ അഭിപ്രായവും വ്യക്തി സ്വാതന്ത്ര്യവുമുണ്ട്. എന്റെ മകൾ ഇരുപതാം വയസിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യം എനിക്ക് അന്ന് കിട്ടിയിരുന്നില്ല. എന്റെ അച്ഛനും അമ്മയും വളരെ സ്ട്രിക്ടായിരുന്നു. ഇപ്പോഴും അതേപോലെയാണ്. രാത്രി പത്ത് മണി കഴിഞ്ഞിട്ട് വീട്ടിലെത്തിയില്ലെങ്കിൽ അപ്പോൾ വിളിവരും. മകൾ ഭയങ്കര സ്മാർട്ടാണ്. ബോൾഡാണ്.

ഇഷ്ടമല്ലെങ്കിൽ ആ ഇഷ്ടക്കേട് മുഖത്ത് നോക്കി പറയും. ഇഷ്ടമല്ലാത്ത ഒന്നും അവൾ ധരിക്കുകയോ കഴിക്കുകയോ ചെയ്യുകയോ ചെയ്യില്ല.അതുപോലെ നമ്മൾ വാങ്ങിച്ചു കൊടുക്കുന്ന ഡ്രസ്സ് അവൾക്കൊന്നും ഇഷ്ടപ്പെടില്ല ,അവൾ പറയുന്നത് എല്ലാം ഞാൻ വാങ്ങിച്ചു കൊടുക്കുമ്പോൾ  പെൺകുട്ടികളുടെ ഡ്രസ്സ് ആണലോ എന്നാണ് ചോദിക്കുന്നത് അപ്പോൾ ഞാൻ ചോദിക്കുന്നത്നീ എന്താ ഒരു പെൺകുട്ടി അല്ലെ എന്നാണ്. അതാണ് അവളുടെ കാഴ്ച്ചപ്പാട്.