പ്രേമം എന്ന  ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം പിടിച്ച സംവിധായകൻ ആണ് അൽഫോൺസ് പുത്രൻ. ഇപ്പോൾ താരം സംവിധാനം ചെയ്യ്ത ‘ഗോൾഡ്’ എന്ന പൃഥ്വിരാജ് ചിത്രത്തിന്  വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗോൾഡിന്റെ പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ  പങ്കുവെച്ചതിന് പിന്നാലെ തന്നെ അതിൽ നിരവധി കമെന്റുകൾ എത്തിയിരുന്നു. ഇപ്പോൾ ആ കമെന്റിനെ കിടിലൻ മറുപടി കൊടുത്തിരിക്കയാണ് അഫോണ്സ് പുത്രൻ.

ആരാണ് ഈ അൽഫോൻസ് പുത്രൻ എന്ന കമന്റിനാണ് സംവിധായകൻ ഈ വിധ മറുപടി കൊടുത്തത്. എന്റെ പടം റിലീസ് ചെയ്യുമ്പോൾ തീയറ്ററിൽ വാ. അപ്പോൾ മനസിലാകും ഞാൻ ആരാണെന്നു. ഇതായിരുന്നു താരത്തിന്റെ മറുപടി. എന്തായലും താരത്തിന്റെ ഈ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആണ്. ഇപ്പോൾ ഇതിന്റെ പേരിൽ ഡ്രോളുകളും  ഇറങ്ങി തുടങ്ങി. അൽഫോൻസ് സംവിധാനം ചെയ്യ്തു പൃഥ്വിരാജ്, നയൻതാര എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം ഡിസംബർ  ഒന്നിനാണ് റീലീസ്സ് ചെയ്യുന്നത്.

അഫോണ്സ് സംവിധാനം ചെയ്യ്ത പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഒരുപാടു വർഷങ്ങൾ കഴിഞ്ഞാണ് സംവിധായകൻ ഗോൾഡ് എന്ന ഈ ഹിറ്റ് ചിത്രം സംവിധാനം ചെയ്യ്തത്, ചിത്രത്തിന്റെ റിലീസ് തീയതി ഒരുപാടു നാളുകൾ പ്രഖ്യാപിച്ചതായിരുന്നു എന്നാൽ അന്നൊന്നും   പല പല കരണങ്ങൾ കൊണ്ട്ചി ത്രത്തിന്റെ  റിലീസ് തീയതി മാറ്റുകയായിരുന്നു , എന്നാൽ രണ്ടു ദിവസങ്ങൾക്ക് മുൻപായിരുന്നു ഗോൾഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതും.