മലയാള സിനിമയിലെ ജനപ്രിയ നായകനായ ദിലീപ് ഇപ്പോൾ താൻ പഠിച്ചിരുന്ന സമയത്തു കോളേജിൽ   നിന്നും ഇറക്കി വിട്ടതും, അന്ന് താൻ ഒരുപാടു കര ഞ്ഞതിനെ പറ്റിയു൦ പറഞ്ഞ അഭിമുഖം ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. യു സി കോളേജിൽ താൻ പ്രീഡിഗ്രി ക്ക് പഠിക്കുന്ന സമയത്തു തനിക്കു ഫസ്റ്റ് ഗ്രൂപ്പ് കിട്ടണമെന്നായിരുന്നു ആഗ്രഹം എന്നാൽ കിട്ടിയത് തേർഡ് ഗ്രോപ്പ് ആയിരുന്നു ദിലീപ് പറയുന്നു.

ആ സമയത്തു താൻ ഒരുപാടു സുഹൃത്തുക്കൾക്ക് പണി കൊടുത്തിട്ടുണ്ട്, എന്നാൽ സ്കൂളിൽ പഠിക്കുന്ന സമയത്തു താൻ വലിയ ഒരു നാണം കുണുങ്ങി ആയിരുന്നു, കോളേജിൽ എത്തിയതിനു ശേഷമാണ് ആ നാണം മാറിയത്, താൻ ആർക്കും പ്രേമ ലേഖനം ഒന്നും കൊടുത്തിട്ടില്ല ,അന്നൊക്കെ നേരിട്ട് ചെന്ന് പറയുകയാണ്. അതും സീനിയർ ചേച്ചിമാരോട് ആയിരുന്നു.

ഒരു ദിവസം ചൊറിതനം കൊണ്ട് ഞാൻ ഒരാൾക്കു പണികൊടുത്തു, പിന്നെ ഇനി കോളേജിലേക്ക് വരേണ്ടെന്ന് പറഞ്ഞതോടെയാണ് മഹാരാജാസ് കോളേജിലേക്ക് എത്തുന്നത്. ഇനി നിങ്ങളുടെ മകന്‍ ഇവിടെ പഠിക്കേണ്ടതില്ലെന്ന് കോളേജില്‍ നിന്നും എഴുതി കൊടുത്തു. ഇനി മേലാല്‍ എന്റെ മകന്‍ ഈ കോളേജില്‍ വരുന്നതായിരിക്കില്ലെന്ന് അച്ഛനും എഴുതി കൊടുക്കേണ്ടി വന്നു. എന്നിട്ടാണ് എനിക്ക് കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. അന്ന് കരഞ്ഞോണ്ടാണ് അവിടെ നിന്നും ഇറങ്ങി പോയത്. ഇനിയിവിടെ പഠിക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ത്താണ് ഞാന്‍ കരഞ്ഞത്. കാരണം അത്രത്തോളം ആസ്വദിച്ചിട്ടുള്ള കാലമായിരുന്നു പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോഴുണ്ടായിരുന്നത്.