മലയാളത്തിൽ മാത്രമല്ല മറ്റു അന്യഭാഷ സിനിമകളിലും  നല്ല നടിയാണ് എന്ന് കാഴ്ച്ച വെച്ച അഭിനേത്രി ആണ് അമല പോൾ. കരിയറിൽ തിളങ്ങി നിന്ന സമയത്തു തനിക്കു ലൈഫിൽ ചെറിയ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും, താരം മുൻപ് പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ താരത്തിന്റെ ടീച്ചർ എന്ന ചിത്രം റിലീസ് ആയിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ പരുപാടിക്കിടയിൽ നടത്തിയ അഭിമുഖ്ത്തിൽ ആണ് ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്. തനിക്കു അഭിമുഖങ്ങളിലെ ചില ചോദ്യങ്ങൾ ഇറിറ്റേഷൻ അനുഭവപ്പെടാറുണ്ട് എന്ന അവതാരകന്റെ ചോദ്യത്തിന് താരം നൽകിയ മറുപടി

ഒരിക്കലുമില്ല അയാൾ അയാളുടെ ജോലി അല്ലെ ചെയ്യുന്നത്. എനിക്ക് പ്രമോഷൻ പരുപാടികളിൽ പങ്കെടുക്കുന്നത് ഇഷ്ട്ടം അല്ല, ഒരു സിനിമ ചെയ്ത് കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് പോവും. ഒരു പ്രൊജക്ട് ചെയ്യുമ്പോൾ അതിൽ വളരെ കമ്മിറ്റഡ് ആണ്. വേറൊരു ലോകത്താണ് നമ്മൾ,ചില കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഞാൻ കുടുംബത്തോട് പോലും സംസാരിക്കാറില്ല. ഡിസ്കണക്ഡ് ആവും. ഞാൻ ഒരു ആക്ടർ ആണ്,

ഒരു സിനിമ നല്ലതല്ലെങ്കിൽ  എന്തിനാണ് അത് പ്രൊമോട്ട് ചെയ്യുന്നത്. ചില നെഗറ്റിവ് കമെന്റുകൾ ഉണ്ടാകാറുണ്ട്, എന്നാൽ ചിലത് ഞാൻ മൈൻഡ് ചെയ്യില്ല. ഒരു സിനിമക്ക് വേണ്ടി ഞാൻ എന്തും ചെയ്‌യും. ആരെങ്കിലും അനാവശ്യമായി വെക്തിപരമായ കാര്യങ്ങൾ ചോദിച്ചാൽ ഞാൻ ദേഷ്യപ്പെടുകയും ചെയ്‌യും അമല പോൾ പറയുന്നു.