സംവിധയകാൻ ബി ഉണ്ണികൃഷ്ണന്റെ  ചിത്രമാണ്  ക്രിസ്റ്റഫര്‍. ചിത്രത്തിന്റെ ടീസർ  ന്യൂയിയറിനു   എത്തും എന്ന് തന്നെ പറയാം. ചിത്രത്തിന്റെ  തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. എന്നാൽ ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമായി ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍ ജനുവരി 1 ന് വൈകിട്ട് ആറിന് എത്തും.ഡി ഇല്യൂമിനേഷന്‍സിന്റെ യുട്യൂബ് ചാനലിലൂടെയാവും ടീസര്‍ എത്തുക.

പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്.തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം  പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ ആണ്.