തെലുങ്ക് സൂപ്പർ സ്റ്റാറും മുൻ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവി ക്ഷേത്ര ദർശനം നടത്തി. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്ററിൽ നിലയ്ക്കലിൽ എത്തി ശബരിമല ദർശനം കഴിഞ്ഞാണ് വൈകിട്ട് ചിരഞ്ജീവി ഗുരുവായൂരിൽ എത്തിയത്. ഒപ്പം നിന്ന് ചിത്രമെടുക്കാനുള്ള ആരാധകർക്കൊപ്പം അദ്ദേഹം കുറച്ചു സമയം ചെലവഴിച്ചു. ശ്രീവത്സം അങ്കണത്തിലെ ഗജരത്നം പത്മനാഭന്റെ പ്രതിമയ്ക്കൊപ്പം നിന്ന് ചിത്രങ്ങളെടുത്ത ചിരഞ്ജീവി പത്മനാഭന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.  മന്ത്രിയായിരിക്കുമ്പോൾ ക്ഷേത്രദർശനത്തിന് എത്തിയിരുന്നുവെന്നും രണ്ടാം തവണയാണ് ഗുരുവായൂരിൽ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയിൽഅഭിനയിക്കാൻ അവസരം ഉണ്ടായാൽ അഭിനയിക്കുമോ എന്നചോദ്യത്തിന് തീർച്ചയായും ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു യുക്തി സാന്ദ്രമായ കഥകൾ ആണ് ഇപ്പോൾ മലയാളത്തിൽ സിനിമകളായി മാറുന്നത്. രാംചരണും അല്ലൂ അർജുനും കേരളത്തിൽ ധാരാളം ആരാധകർ ഉണ്ട് എന്ന് ഇദ്ദേഹത്തിന് അറിയാം. ദേശത്തിനും ഭാഷയ്ക്കും അപ്പുറം മനുഷ്യരെ സ്നേഹിക്കുന്നവരാണ് മലയാളികൾ എന്നായിരുന്നു ഇദ്ദേഹത്തിൻറെ മറുപടി. കേരളത്തിലെ തീർഥാടന കേന്ദ്രങ്ങളിൽ സൗകര്യം എല്ലാം മാതൃകാപരമാണ് എന്നാണ് ഇദ്ദേഹം പറയുന്നത്.

കേരളത്തിൽ എനിക്കും ആരാധകരുണ്ടോ . സന്തോഷം. എല്ലാ ആരാധകർക്കും എല്ലാ മലയാളികൾക്കും സമൃദ്ധി ആശംസിക്കുന്നു. എല്ലാ നന്മകളും സംഭവിക്കട്ടെ. അതെ സമയം കൈനിറയെ സിനിമകളിലാണ് ഇദ്ദേഹം അഭിനയിക്കാൻ ഇരിക്കുന്നത്. ലൂസിഫർ സിനിമയുടെ തെലുങ്ക് പതിപ്പിൽ ഇദ്ദേഹമാണ് നായകൻ. ഗോഡ്ഫാദർ എന്നാണ് ഈ സിനിമയുടെ പേര്. അതുപോലെ അജിത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വേതാളം എന്ന സിനിമയുടെ തെലുങ്ക് പതിപ്പിൽ ഇദ്ദേഹമാണ് നായകനായി അഭിനയിക്കുന്നത്.