കുംകുമപ്പൂവ്‌ എന്ന സീരിയലിലൂടെ മലയാളിമനസ്സുകളിൽ ഇടം പിടിച്ച നടിയാണ് ആശ ശരത്.അഭിനയത്തിൽ മാത്രം അല്ല ക്ലാസ്സിക്കൽ ഡാൻസിലും തൻ്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ആശ ശരത്.

മാത്രം അല്ല ബിസിനസിലൂടെയും തൻ്റെ മികവ് തെളിയിക്കുകയും ചെയ്‌തു.സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് വന്നതെങ്കിലും ദൃശ്യം എന്ന സിനിമയിലൂടെ ശക്തമായ ഒരു കഥാപാത്രത്തെ തന്നെ ആയിരുന്നു ആശാശരത് ചെയ്‌തത്‌.തൻ്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മകൾ ഉത്തരയുടെ വിവാഹ വിശേഷങ്ങളാണ് ആശ ശരത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഉത്തരയുടെ ഹൽദിയുടെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രെദ്ധ നേടുന്നത്.വളരെ വ്യെത്യസ്തമായാണ് ഉത്തര ചടങ്ങിൽ പങ്കെടുത്തിരിക്കുന്നത്.എല്ലാവരും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.ഉത്തരയുടെ വിവാഹ വസ്ത്രങ്ങൾ  എല്ലാം തന്നെ വളരെ ശ്രെദ്ധയോടെയാണ് ആശ തിരഞ്ഞെടുത്തത്.നിരവധി താരങ്ങളും ഹൽദി ആഘോഷത്തിൽ പങ്കെടുത്തിരുന്നു.എല്ലാരും മഞ്ഞ വസ്ത്രത്തിൽ തന്നെ അന്നെന്നുള്ളതാണ് പ്രേത്യകത.