തെന്നിന്ത്യൻ സൂപർ താരം ആണ് കാജൽ അഗർവാൾ. കോവിഡ് സമയത്തു ആയിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോൾ തന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് നടി. ഗർഭകാലം ആസ്വദിക്കുന്ന തന്റെ ചിത്രങ്ങൾ പലപ്പോഴും താരം സോഷ്യൽ മീഡിയിൽ പങ്കു വെക്കാറുണ്ട്. താൻ ഗർഭിണി ആണെന്നുള്ള സന്തോഷം പങ്കു വെച്ചത് നടിയും ഭർത്താവും കൂടി ചേർന്നാണ്. ബേബി ബംബ് കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിരുന്നു. എന്നാല്‍ ഗര്‍ഭിണി ആയ ശേഷം ശരീര ഭാരം വര്‍ധിച്ചതിന്റെ പേരില്‍ ചിലര്‍ തന്നെ പരിഹസിച്ചതിന് മറുപടി പറഞ്ഞ് കൊണ്ടുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

എന്റെ ജീവിതത്തിലെ വളരെ വലിയ സംഭവ വികാസത്തിൽ കൂടിയാണ് ഞാൻ കടന്നു പോകന്നതു ബോഡി ഷെയിമിങ്ങിനു നടത്തുന്ന കമന്റുകൾ ഒരിക്കലും നമ്മളിൽ നല്ല ചിന്തകൾ കൊണ്ട് വരില്ല. ഈ സാഹചര്യത്തിലൂടെ കടന്ന് പോവുന്ന എല്ലാവരിലേക്കും എന്റെ ചില ചിന്തകള്‍ കൂടി പങ്കുവെക്കുകയാണ്. ഗര്‍ഭിണിയാവുന്നതോട് കൂടി ശരീരഭാരം കൂടുന്നതുള്‍പ്പെടെ നമ്മുടെ ശരീരം പലവിധ മാറ്റങ്ങളിലൂടെയും കടന്ന് പോവുകയാണ്.ശരീരത്തിലെ ഹോർമോണുകളുടെ മാറ്റങ്ങൾ കൊണ്ട് വയറും മാറിടങ്ങളുമൊക്കെ വലുതാവും. കുഞ്ഞ് വളരുന്നതിന് അനുസരിച്ച് ശരീരം അതിന് പാകപ്പെട്ട് കൊണ്ടേ ഇരിക്കും. ശരീരം വലുതാകുന്നിടത്ത് ചിലര്‍ക്ക് സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടായേക്കാം. ചിലപ്പോള്‍ നമ്മുടെ ചര്‍മ്മം മുഖക്കുരു കൊണ്ട് പൊട്ടും. നമ്മള്‍ പതിവിലും കൂടുതല്‍ ക്ഷീണിതരായിരിക്കുകയും പലപ്പോഴും മാനസികാവസ്ഥ മാറുകയും ചെയ്‌യും.

പ്രസവ ശേഷം ശരീരം പഴയതുപോലെ ആകാൻ താമസം ഉണ്ടാകും. ഈ മാറ്റങ്ങൾ സ്വാഭിവികം ആണ് .അതൊന്നും സാരമില്ല. ജീവിതത്തിലെ ഏറ്റവും മനോഹരവും അതിശയവുമായ കാലഘട്ടത്തില്‍ അസ്വസ്ഥാവുകയോ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്യേണ്ടതില്ല. ഒരു കുഞ്ഞിന് ജന്മം കൊടുക്കാനുള്ള മുഴുവന്‍ പ്രക്രിയയും നമുക്ക് ആഘോഷിക്കാന്‍ പറ്റുന്നതാണെന്ന് ഓര്‍മ്മിക്കണം ഞാൻ പല കാര്യങ്ങളുംപതിവായി ശീലിക്കാറുണ്ട്. അത് എന്റെ നിർവചിക്കാൻ പറ്റാത്ത വികാരങ്ങളെ നേരിടാൻ സഹയിക്കുന്നതാണ്. എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ സ്നേഹം അറിയിക്കുകയാണ് താരം പങ്കു വെച്ച പോസ്റ്റിൽ പറയുന്നു.