Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഇമേജിനെ ഭയന്നല്ല അന്ന് അങ്ങനെ നിന്നത്, മണിക്കുട്ടൻ

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ മികച്ച  മത്സരാര്‍ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. ഒരു ഘട്ടത്തില്‍ മാനസിക സമ്മർദത്തെ തുടർന്ന്  മണിക്കുട്ടന്‍ ഷോയില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം തിരിച്ചെത്തുകയും ചെയ്തു. ഈ സീസണില്‍ ഏറ്റവും പ്രേക്ഷക പിന്തുണയുള്ള മത്സരാര്‍ഥികളില്‍ ഒരാളാണ് എംകെ. ഇത്രയും ജനപിന്തുണ പുറത്ത് തനിക്കുണ്ടെന്ന് അറിഞ്ഞപ്പോൾ മണിക്കുട്ടനും അത്ഭുതമാണ് തോന്നിയതെന്ന് മുൻപ് പറഞ്ഞിരുന്നു. പുറത്തെത്തിയതിനു ശേഷം നടത്തിയ ആദ്യ ഇന്‍സ്റ്റഗ്രാം ലൈവില്‍ തന്നെ പിന്തുണച്ചവരോടുള്ള സ്നേഹം മണിക്കുട്ടന്‍ പങ്കുവെച്ചിരുന്നു.

“ഫോണ്‍ കിട്ടിയപ്പോഴാണ് അറിഞ്ഞത്, ഇത്രയും ആളുകള്‍ എനിക്കുവേണ്ടി പ്രാര്‍ഥിച്ചിരുന്നു, സ്നേഹിച്ചിരുന്നു, സപ്പോര്‍ട്ട് ചെയ്തിരുന്നു  എന്നൊക്കെ. പലരും വിളിച്ചപ്പോള്‍ പറഞ്ഞു, മണിക്കുട്ടന്‍ അതിനകത്തിരുന്ന് ടെന്‍ഷന്‍ അടിച്ചപ്പോള്‍ വിഷമം തോന്നി എന്ന്. ബിഗ് ബോസില്‍ വച്ച് പുറത്തെന്താണ് നടക്കുന്നതെന്ന് നമുക്ക് അറിയില്ല. പലരും പറയുന്നുണ്ടായിരുന്നു എനിക്ക് ഇമേജ് ഭയമായിരുന്നുവെന്ന്. അത് ഇമേജിനെക്കുറിച്ചുള്ള ഭയം ആയിരുന്നില്ല. പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു. ഫോണ്‍ കിട്ടിയപ്പോഴാണ് പിന്തുണയുടെ അളവ് മനസിലായത്. വലിയൊരു നന്ദി”, മണിക്കുട്ടന്‍ പറയുന്നു.
“വലിയൊരു എക്സ്പീരിയന്‍സ് ആയിരുന്നു ബിഗ് ബോസ്. ഫൈനലില്‍ എത്തിയ എല്ലാവര്‍ക്കും എന്‍റെ ആശംസകള്‍. പ്രേക്ഷകര്‍ വിളിക്കുന്നതുപോലെ എംകെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടാനാണ് ഇനി ആഗ്രഹിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങണമെന്ന് സുഹൃത്തുക്കള്‍ മുന്‍പേ പറയുന്നതാണ്. നല്ലൊരു സിനിമയും കഥാപാത്രവുമൊക്കെ കിട്ടട്ടെ, എന്നിട്ട് തുടങ്ങാമെന്നായിരുന്നു അവരോടൊക്കെ അന്ന് പറഞ്ഞത്. പക്ഷേ അത് തുടങ്ങി ബിഗ് ബോസില്‍ പോയിട്ടു വന്നപ്പോഴേക്ക് ഒരുപാട് ഫോളോവേഴ്സ് ആയി. നന്ദി, ഒരിക്കലും ഞാന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. വോട്ടിംഗ് തുടരുകയാണ്. ഞാന്‍ അര്‍ഹനാണെന്ന് തോന്നുന്നുവെങ്കില്‍ എനിക്ക് വോട്ടും സപ്പോര്‍ട്ടും തരുക”, മണിക്കുട്ടന്‍ പറഞ്ഞവസാനിപ്പിച്ചു.

Advertisement. Scroll to continue reading.

തമിഴ്നാട്ടിലെ കൊവിഡ് ലോക്ക് ഡൗണ്‍ മൂലം 95-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്ന ബിഗ് ബോസില്‍ അവശേഷിച്ച എട്ട് മത്സരാര്‍ഥികളാണ് ഫൈനല്‍ വോട്ടിംഗില്‍ പങ്കെടുക്കുന്നത്. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, കിടിലം ഫിറോസ്, അനൂപ് കൃഷ്‍ണന്‍, റിതു മന്ത്ര, റംസാന്‍ മുഹമ്മദ്, നോബി മാര്‍ക്കോസ് എന്നിവരാണ് ആ എട്ടുപേര്‍. ഹോട്ട്സ്റ്റാര്‍ ആപ്പില്‍ ശനിയാഴ്ച രാത്രി 12 വരെ നടക്കുന്ന വോട്ടെടുപ്പിലൂടെ ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ടൈറ്റില്‍ വിജയിയെ തിരഞ്ഞെടുക്കും. എന്നാൽ വോട്ടിംഗില്‍ അപ്രതീക്ഷിത സംഭവവികാസങ്ങളാണ് അരങ്ങേറുന്നതെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

സമ്മര്‍ മീഡിയ നടത്തിയ പോളിങ്ങിൽ  ഏറ്റവും കൂടുതല്‍ വോട്ട് കരസ്ഥമാക്കിയത് മണിക്കുട്ടനാണ്. പിന്നാലെയായി സായിയും ഡിംപലുമാണുള്ളത്. അനൂപ്, ഋതു മന്ത്ര, റംസാന്‍ ഇവരാണ് നാലാമത്തെ സ്ഥാനത്തുള്ളതെന്നും സമ്മര്‍ മീഡിയ പറയുന്നു. യൂട്യൂബ് ട്രെന്‍ഡ് നോക്കുകയാണെങ്കില്‍ മണിക്കുട്ടന് സാധ്യത കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാൽ  വനിതാമത്സരാര്‍ത്ഥിയായിരിക്കും ഈ സീസണിലെ വിജയി എന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. അതിൽ ഡിംപിളിന്റെ പേരാണ് ഉയർന്നു വരുന്നത്. എന്നാൽ അപ്രതീക്ഷിത ട്വിസ്റ്റ് വോട്ടിങ്ങിൽ കാണുന്നുണ്ട്. ഇപ്പോൾ സായ് വിഷ്ണു ഏറെ മുന്നിലാണെന്നും ഈ സീസണിലെ വിജയി താരമാവുമോയെന്ന ചോദ്യങ്ങളും ഉയർന്നുവരുന്നുണ്ട്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഇന്ത്യൻ റിയാലിറ്റിഗെയിം ഷോ ആണ് ബിഗ് ബോസ് ഈ ഷോ ആദ്യം ഹിന്ദിയിലാണ് ആരംഭിച്ചത് ഈ ഷോ ഹിന്ദിയിൽ 2006ലാണ് സോണി ടി വി യിലാണ് ആരംഭിച്ചത് പിന്നീട് ഈ ഷോ തെലുങ്ക്...

സിനിമ വാർത്തകൾ

ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ഷോ വൻ വിജയത്തെ  തുടർന്ന് മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്ക് കൂടി ആരംഭിക്കുകയായിരുന്നു. 2018 ലാണ് മലയാളത്തിൽ ആദ്യ ബിഗ്...

സിനിമ വാർത്തകൾ

ഇപ്പോൾ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 സെപ്റ്റംബർ 30 ന് ആയിരുന്നു ആദ്യത്തെ ബിഗ് ബോസ് ഷോ മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ ആയിരുന്നു അവതാരകൻ.  സിനിമാതിരക്കുകള്‍ക്കിടയിലും തന്റെ...

സിനിമ വാർത്തകൾ

ഏഷ്യാനെറ് ഒരുക്കുന്ന ബിഗ് ബോസ്സ് മലയാളം മൂന്നാം സീസൺ തൊണ്ണൂറാമത്  ദിവസവും കടന്ന്  മുന്നേറുകയാണ്. പതമൂന്നാം ആഴ്ച പൂർത്തിയാക്കി പതിനാലാം ആഴ്ചയിലേക്ക് കാലെടുത്തുവെക്കാൻ ഒരുങ്ങുകയാണ്  നിലവിലെ പത്തു  മത്സരാർത്ഥികളും. ഓരോദിവസവും മത്സരാർത്ഥികളുടെയും കളിയുടെ...

Advertisement