Connect with us

സിനിമ വാർത്തകൾ

ഭാവനയുടെ പുതിയ വീഡിയോ ഞെട്ടിച്ചു, രാജ്ഞിമാർ കരയില്ല, അഗ്നിപോലെ ജ്വലിക്കും

Published

on

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള നായികയാണ് ഭാവന. മലയാളത്തിലൂടയാണ് താരം സിനിമയിൽ എത്തിയതെങ്കിലും തെന്നിന്ത്യ സിനിമ രംഗത്തും തിളങ്ങിനിന്നു. ഒരുപാടു ഭാഷകളിൽ അഭിനയിച്ച താരം ത്രില്ലർചിത്രങ്ങളിലും  വേഷം  ഇട്ടിരുന്നു. തനിക്ക് കിട്ടിയ കഥാപാത്രങ്ങൾ എല്ലാം തന്നെ താരം മികച്ചതാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന പോസ്റ്റുകൾ എല്ലാം  തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം പങ്കു വെച്ച ചിത്രങ്ങളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. കുറെ നാളുകൾക്കു ശേഷം താരം  ഒരു പരുപാടിയിൽ പങ്കെടുത്തിരുന്നു. ഇതിനിടെ പകർത്തിയ ചിത്രങ്ങൾ ആയിരുന്നു നടി പങ്കിട്ടത്.

ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റഗ്രം വീഡിയോ ആണ് തരംഗം ആയി മാറിയിരിക്കുന്നതു. രാജ്ഞിമാർ കരയില്ല ,അഗ്നിപോലെ ജ്വലിക്കും. എന്നഅർഥം വരുന്ന ഗാനം പശ്ചാത്തലത്തിൽ വരുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്ത്. സോഷ്യൽ മീഡിയകളിലും വാട്ട്സാപ്പ് സ്റ്റാറ്റസായും ഇൻസ്റ്റാഗ്രാം , ഫേസ്ബുക്ക് സ്റ്റോറിയായുമൊക്കെ നിറഞ്ഞിരിക്കുകയാണ് ഈ വീഡിയോ ഇപ്പോൾ.എലിസബത്ത് ബോലാൻഡ്, ആൻഡ്രൂ ഓസ്റ്റിൻ, അവിവ മോംഗിലോ എന്നിവർ എഴുതിയ എ പ്രിൻസസ് ഡോണ്ട് ക്രൈ എന്ന വരികളിലുള്ള അവിവാ എന്ന ഗാനമാണ് ഭാവനയുടെ പുതിയ വീഡിയോയുടെ പശ്ചാത്തലം ഒരുക്കിയത്. ഭാവന ചെറു ചിരിയോടു കൂടി വേദിയിൽ നിൽക്കുന്നതും കയ്യടിക്കുന്നതും സന്തോഷകരമായ നൃത്തം ചെയ്യുന്നതുമായ വീഡിയോ വളരെ പെട്ടന്നാണ് വൈറൽ ആയി മാറിയത്.

ഈ വീഡിയോ നിരവധിപേരാണ് ഷെയർ ചെയ്തിരിക്കുന്നത്.  ലേബൽ എം ഡിസൈനേഴ്സ് എന്ന വസ്ത്ര വ്യാപാരസ്ഥാപനത്തിൻ്റെ ഇൻസ്റ്റാ ഹാൻഡിലിലാണ് ഈ വീഡിയോപ്രത്യക്ഷപ്പെട്ടത്  വീഡിയോ പങ്കിട്ട ലേബൽ എം കുറിച്ചിരിക്കുന്ന വാക്കുകളും ആരധകാ പ്രിയം പിടിച്ചു പറ്റുന്നത് തന്നയാണ്.  വിജയം കൈവരിച്ച എല്ലാ സ്ത്രീകൾക്കും പിന്നിൽ അത്തരത്തിലുള്ള ഒരു കൂട്ടം സ്ത്രീകളുടെ പിൻബലവുമുണ്ട്. സധൈര്യം നിലകൊണ്ടുകൊണ്ട് ഒരു കൂട്ടം സ്ത്രീകൾക്ക് കരുത്തായി മാറുന്നതിന് ഒരുപാട് നന്ദി ഭാവന .നിങ്ങളുടെ ശബ്‌ദവും ,ഉത്സാഹവും ആണ് നിങ്ങള്ക്ക് വേണ്ടി നിലകൊള്ളാൻ ഞങ്ങളെ പ്രാപ്തർ ആക്കുന്നത്.

 

Advertisement

സിനിമ വാർത്തകൾ

ബാപ്പൂട്ടിയായി മോഹൻലാൽ, പ്രിയദർശൻ, മോഹൻലാൽ കൂട്ടുകെട്ടിലെ ഇതാ ഒരു പുതിയ ചിത്രം കൂടി!!

Published

on

വീണ്ടും ഒരു മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിലെ പുതിയ ചിത്രം വരുന്നു. എം ഡി വാസുദേവൻ നായരുടെ കഥകളെ  ആസ്പദമാക്കിയുള്ള ചിത്രത്തിന് ‘ഓളവും, തീരവും’ എന്ന നാമകരണം ചെയ്യ്തു, ചിത്രത്തിൽ ബാപ്പൂട്ടി എന്ന കഥാപത്രത്തെ  അവതരിപ്പിച്ചു കൊണ്ടാണ് മോഹൻലാൽ എത്തുന്നത് എന്നാണ് റിപ്പോർട്ട് . ചിത്രത്തിന്റെ ക്യാമറ മാൻ സന്തോഷ് ശിവൻ. ചിത്രത്തിന്റെ ചിത്രീകരണം ജൂലായ്  5 നെ  ആരംഭിക്കുമെന്നും പറയുന്നു. പ്രിയദർശൻ, മോഹൻലാൽ കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ പ്രേക്ഷക അംഗീകാരം ലഭിച്ച സിനിമകൾ ആണ് അതുപോലെ ഈ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകർ.

ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ തൊടുപുഴ ആണ്. ചിത്രത്തിന്റെ കലാസംവിധാനം സാബു സിറിൽ , വര്ഷങ്ങള്ക്കു മുൻപ് മുതലുള്ള കൂട്ടുകെട്ടാണ് മോഹൻലാൽ പ്രിയദർശൻആ കൂട്ടുകെട്ടിൽ ഉണ്ടായ നിരവധി ചിത്രങ്ങൾ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ടി പി ബാലഗോപലാൻ എം എ,ഹാലോ മൈഡിയർ റോങ്ങ് നമ്പർ, വെള്ളാനകളുടെ നാട്, വന്ദനം, കിലുക്കം, അഭിമന്യു, തേന്മാവിൻ കൊമ്പത്ത്‌, മിന്നാരം,കാലാപാനി, കാക്കകുയിൽ, മരക്കാർ അങ്ങനെ നിരവധി ചിത്രങ്ങൾ.

ഇരുവരുടെ കൂട്ടുകെട്ട് ഇപ്പോൾ മക്കളിലും എത്തിയിരിക്കുകാണ്. പ്രണവ് മോഹൻലാലും, കല്യാണി യും തമ്മിലുള്ള കൂട്ട് കെട്ടും പ്രേക്ഷകർ ഇപോൾ ഏറ്റെടുത്തിരുന്നു. മരക്കാർ , ഹൃദയം എന്നി ചിത്രങ്ങളിൽ പ്രണവും, കല്യാണിയും ഒന്നിച്ചു അഭിനയിച്ചിരുന്നു, ഇപ്പോൾ വീണ്ടും മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലെ ഓളവും, തീരവും യെന്ന  ചിത്രവും മറ്റു ചിത്രങ്ങളെ പോലെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

Continue Reading

Latest News

Trending