തന്റെ ജീവിതത്തിൽ നിരവധി പ്രതിബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്ത് പെണ്കരുത്തിന് ഉദാഹരണം ആയിട്ടുള്ള നടിയാണ് ഭാവന. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു ഭാവനയുടെ വിവാഹം. കന്നഡ സിനിമ നിർമാതാവായ നവീൻ ആണ് താരത്തിന്റെ ഭർത്താവ്. ഇരുവരും അഞ്ചു വര്ഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം കഴിച്ചത് ഇപ്പോൾ താരത്തിന്റെ ഭർത്താവ് ഭാവനയോടു പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.


ഞാൻ നിന്നെ സ്നേഹിക്കുന്നു, നീ ആരാണെന്ന് എനിക്കറിയാം. നീ ആരാണെന്ന് നിന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അറിയാം. അത് പോരേ. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു  അതെ, എനിക്ക് വേണ്ടതും അതാണെന്ന്.ഭർത്താവ് നവീനൊപ്പമുള്ള പ്രണയാദ്രമായ ചിത്രം പങ്കുവെച്ച് ഭാവന കുറിച്ചു.താരത്തിന്റെ ഈ പോസ്റ്റിനു  നിരവധി ആരാധകരാണ് കമെന്റുകൾ അറിയിച്ചിരിക്കുന്നത്.  കൊള്ളാം  ,ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ ആണ് ചെന്നുപെട്ടിരിക്കുന്നത്, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നാണ് ആരാധകർ പറയുന്നത് .

ദിവസങ്ങൾക്ക് മുമ്പ് വസ്ത്ര ധാരണത്തിന്റെ പേരിൽ വലിയ രീതിയിൽ പരിഹസിക്കപ്പെട്ട നടി കൂടിയാണ് ഭാവന. ഭാവന വെളുത്ത ടോപ്പ് ധരിച്ച് ഗോൾഡൻ വീസ സ്വീകരിക്കാനെത്തുന്ന ഫോട്ടോയും വീഡിയോയും വ്യാപകമായി പ്രചരിച്ചതോടെയാണ് താരത്തിനെതിരെ സൈബർ ആക്രമണം ഉണ്ടായതും, എന്നാൽ അതിനെതിരെ പ്രതികരിച്ചു കൊണ്ട് താരം രംഗത്തു എത്തുകയും ചെയ്യ്തിരുന്നു. അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്. സ്ലിപ്പ് ദേഹത്തോട് ചേർന്ന് കിടക്കുന്ന വസ്ത്രമാണ്. ഇതൊരു പുതിയ കണ്ടുപിടിത്തമൊന്നുമല്ല. ധാരാളം പേർ ഉപയോഗിക്കുന്നുണ്ടെന്ന് അത് ഉപയോഗിച്ചവർക്കും കണ്ടവർക്കും അറിയാം താരം ഇങ്ങനെയാണ് പ്രതികരിച്ചെത്തിയത്.