Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഒരുപക്ഷേ ഈ പെൺകുട്ടിയെ ഇയാൾ എന്തെങ്കിലും പറഞ്ഞു സമാധാനിപ്പിച്ച് കോംപ്രമൈസ് ചെയ്തു വിവാഹം കഴിച്ചിരുന്നെങ്കിൽ ഒന്നോരണ്ടോ വർഷത്തിനിടെ ഈ പെൺകുട്ടി കൊല്ലപ്പെടും

മലയാളത്തില്‍ നാലായിരത്തോളം സിനിമകള്‍ക്ക് ഡബ്ബ് ചെയ്ത ഭാഗ്യലക്ഷ്മി ശബ്ദം നല്‍കാത്ത നായികമാര്‍ വിരളമാണ്. ഒരു പക്ഷെ നായികമാരെ പോലെ തന്നെ പ്രശസ്തി ഭാഗ്യലക്ഷ്മിക്ക് ഉണ്ടെന്നു തന്നെ പറയാം. അടുത്തിടെയാണ് താരം റീലിറ്റി ഷോ ആയ ബിഗ് ബോസ്സിൽ പങ്കെടുത്തത്. നിരവധി ചർച്ചകൾക്കും മറ്റും താരത്തിന്റെ മൽത്സരം വഴി തെളിച്ചു. പരുപാടിയിൽ പങ്കെടുത്ത് കൊണ്ടിരുന്നപ്പോൾ ആണ് താരത്തിന്റെ മുൻഭർത്താവിന്റെ വിയോഗ വാർത്ത ബിഗ് ബോസ് ഭാഗ്യലക്ഷ്മിയെ അറിയിച്ചത്. വീട്ടിൽ പോകണോ എന്ന് ബിഗ് ബോസ് ചോദിച്ചപ്പോൾ വേണ്ട എന്ന് മറുപടിയും താരം നൽകിയിരുന്നു. ശേഷം അധികം വൈകാതെ താരം പരുപാടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു, ഇപ്പോൾ കഴിഞ്ഞ ദിവസം മരണപ്പെട്ട മനസയുടെ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് താരം.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾഇങ്ങന : ‍‘‘നമ്മെ സ്വാധീനിക്കുന്നത് കുറേയൊക്കെ സമൂഹവും സൗഹൃദവുമാണ്. സുഹൃത്തുക്കളെ കെട്ടിപ്പിടിക്കാൻ നമുക്ക് മടിയില്ല, പക്ഷേ സ്വന്തം അച്ഛനെയും അമ്മയെയും ഒന്ന് ചേർത്തുപിടിക്കാൻ ആര് തയാറാകും, ഇപ്പോഴത്തെ പെൺകുട്ടികളും ആൺകുട്ടികളും തയാറാകില്ല. മാതാപിതാക്കളും അതിനു തയാറാകുന്നില്ല. ആ ഒരു ബന്ധം ഇപ്പോൾ ഇല്ലാതെ ആയിക്കൊണ്ടിരിക്കുന്നു.’ ‘ഒരുപക്ഷേ ഈ പെൺകുട്ടിയെ ഇയാൾ എന്തെങ്കിലും പറഞ്ഞു സമാധാനിപ്പിച്ച് കോംപ്രമൈസ് ചെയ്തു വിവാഹം കഴിച്ചിരുന്നെങ്കിൽ ഒന്നോരണ്ടോ വർഷത്തിനിടെ ഈ പെൺകുട്ടി കൊല്ലപ്പെടും. ഏതെങ്കിലും രീതിയിൽ ഈ പെൺകുട്ടിയെ കൊല്ലുകയോ ആത്മഹത്യയുടെ വക്കിൽ എത്തിക്കുകയോ ചെയ്യും. എല്ലാത്തിന്റെയും തുടക്കം നമ്മുടെ വളർച്ചയിലാണ്. പെൺകുട്ടിയായാലും ആൺകുട്ടിയായാലും നമ്മൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കണം.’ ‘ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാത്തരം അറിവുമുണ്ട്. അച്ഛനെയും അമ്മയെയും അവർക്കു വേണ്ട, ഒന്നുകിൽ സുഹൃത്തുക്കൾ അല്ലെങ്കിൽ ഇന്റർനെറ്റ്. അച്ഛനും അമ്മയും മറ്റു കുടുംബാംഗങ്ങളും തമ്മിൽ വിവരകൈമാറ്റവും നടക്കുന്നില്ല.’’
buy office 2019 home and business

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാള സിനിമയിൽ നടിയായും, ഡബ്ബിങ് ആർട്ടിസ്റ്റായും തിളങ്ങി നിന്ന താരമാണ് ഭാഗ്യലക്ഷ്മി, ഇപ്പോൾ താരത്തിന്റെ സോഷ്യൽ മീഡിയിലെ ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത് , ഇപ്പോൾ കേരളത്തിൽ ഭീതി പരത്തുന്ന ഒന്നാണ്...

Advertisement