കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെ  തുടർന്ന് നടി ഷക്കീല ആ രാത്രി തന്നെ സമരത്തിന് മുന്നോട്ട് ഇറങ്ങി, നല്ല കാര്യമാണ് നടി ചെയ്യ്തതെന്നു പ്രശംസകളോട്  ആളുകൾ പറയുന്നു, ചെന്നയിലെ ചൂളൈമേട്ടിലെ ഫ്ലാറ്റിൽ കുടിവെള്ളം മൂന്ന് ദിവിസമായി വിച്ഛേദിച്ചിരിക്കുകയാണ്, 40  ഓളം കുടുംമ്ബങ്ങൾ ആണ് ഇവിടെ കഴിയുന്നത്. അറ്റകുറ്റ പണികൾ നടക്കുന്നതിൽ പണം നൽകാത്തതിനാൽ ആണ് കുടിവെള്ളം വിച്ഛേദിച്ചത്, ഈ ഫ്ളാറ്റിലെ ആളുകൾ നടത്തിയ സമരത്തിനെ ഐക്യദാർഢ്യവുമായാണ് നടി എത്തിയിരിക്കുന്നത്

യുവാക്കള്‍ അടക്കമുള്ളവര്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് പിന്തുണയുമായി ഷക്കീല സ്ഥലത്തെത്തിയത്. സമരത്തില്‍ ഇടപ്പെട്ട ഷക്കീലയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തുന്നത്.തിങ്കളാഴ്ച്ച 20 ഓളം കുടുംബങ്ങൾ ആണ് സമരത്തിനായി മുന്നോട്ടു ഇറങ്ങിയത്.

താമസക്കാരോട് അനീതി കാട്ടരുതെന്നും കുടിവെള്ളകണക്‌ഷൻ ഉടൻ പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സിനിമയിൽ അവസരം കുറവായ ഷക്കീല നിലവിൽ ഒരു ചാനൽഷോയിൽ പങ്കെടുക്കുന്നുണ്ട്. കുട്ടികളടക്കം താമസിക്കുന്നവരോട് അനീതി കാണിക്കരുത്. കുടിവെള്ള കണക്ഷന്‍ ഉടന്‍ പുനസ്ഥാപിക്കണമെന്ന് ഷക്കീല അധികൃതരോട് ആവശ്യപ്പെട്ടു.