മലയാളികളുടെ പ്രിയ സിനിമകളിൽ ഒരു സിനിമ ആയിരുന്നു ഫാസിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ മണിച്ചിത്ര താഴ്. ഈ ചിത്രത്തിൽ അല്ലിയായി എത്തിമലയാളികളുട ഇഷ്ട്ട നായികയായ അശ്വനിയുടെ ഇപ്പോളത്തെ വിശേഷം ആണ് വൈറൽ ആകുന്നതു. മലയാളത്തിൽ അഭിനയം നിർത്തിയതോടു പലരും വിചാരിച്ചിരിക്കുന്നതു ഞാൻ അഭിനയമേ നിർത്തി യെന്നാണ്.ഡാൻസും,അഭിനയവും ഇന്നും എന്റെ പാഷൻ ആണ്. എങ്കിൽ ഇപ്പോളും ഞാൻ രണ്ടു ഒന്നിച്ചു കൊണ്ട് പോകുന്നുണ്ട്.

മലയാളത്തില്‍ അഭിനയിക്കുന്നില്ല എന്നുള്ളത് ശരിയാണ്. സിംഗപ്പൂര്‍ ചാനലുകളിലെ പരമ്പരകളിലും ഷോര്‍ട്ട് ഫിലിമുകളിലുമെല്ലാം അഭിനയിക്കുന്നുണ്ട്. തമിഴിലെ ഒരു പരമ്പരയില്‍ അഭിനയിച്ചിരുന്നു. എന്നും അശ്വിനി പറഞ്ഞു.സിംഗപ്പൂരിൽ എത്തിയതോടു കുടുംബത്തിനൊപ്പം കൂടുതൽ സമയം ചിലവഴിക്കുവായിരുന്നു. അഭിനയം നിര്‍ത്തിയിട്ടില്ല, ഇപ്പോഴും അവസരം ലഭിച്ചാല്‍ തിരിച്ചുവരവിന് തയ്യാറാണ്. മലയാളത്തില്‍ നിന്നും മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ അത് സ്വീകരിക്കും. പ്രേക്ഷകര്‍ക്ക് ഞാനിപ്പോഴും മണിച്ചിതത്രത്താഴിലെ അല്ലിയാണ്.

ഇപ്പോളും എന്നെ എല്ലാവരും അല്ലിയായി ആണ് കാണുന്നത്. അതും ഒതുകൊണ്ടാണ് എല്ലാവരും എന്നോട് ചോദിക്കും സുഖമല്ലേ അല്ലി. നായകനൊപ്പമോ നായികയ്ക്ക് തുല്യമായോ നില്‍ക്കുന്ന കഥാപാത്രമൊന്നുമായിരുന്നില്ല. എന്നിട്ടും ഇപ്പോഴും ആളുകള്‍ അത് ഓര്‍ത്തിരിക്കുന്നുണ്ടെങ്കില്‍ അത് ആ സിനിമയുടെ ഗുണമെന്നും അശ്വിനി അഭിമുഖത്തില്‍ വ്യക്തമാക്കി.