ബാലതാരമായി 1987 ൽ പുറത്തിറങ്ങിയ എഴുതാപ്പുറങ്ങള്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് അഭിനയലോകത്തിലേക്കെത്തിയ താരമാണ് വിനീത് അനിൽ അതിന് ശേഷം പിന്നീട് തനിയാവര്‍ത്തനം, അഥര്‍വ്വം, നെറ്റിപ്പട്ടം, വാസ്തുഹാര, ആനവാല്‍മോതിരം, ഏഴരപ്പൊന്നാന, യോദ്ധാ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരം പ്രേക്ഷകർക്കിടയിൽ താരമായി ഉയർന്നു.

Vineeth anil
അതെ പോലെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയലിലും ബാലതാരമായി വിനീത് അഭിനയിച്ചിട്ടുണ്ട്.അതിന് ശേഷം സിനിമയില്‍ വളരെ സജീവമല്ലാതിരുന്ന വിനീത് വിദേശത്ത് ഏറെനാള്‍ ജോലി ചെയ്തതിന് ശേഷമാണ് വീണ്ടും സിനിമാ രംഗത്തേക്ക്ത്തേക്കെത്തിയത്. അഞ്ച് വര്‍ഷത്തോളം ബാലതാരമായി സിനിമയിൽ തിളങ്ങിയ താരം 2017-ല്‍ കവിയുടെ ഒസ്യത്ത് എന്ന ചിത്രം സംവിധാനം ചെയ്താണ് വീണ്ടും തിരികെ വന്നത്. ഏറെ ശ്രദ്ധേയ സിനിമാ നിരൂപകന്‍ വിജയകൃഷ്ണന്‍ തിരക്കഥയൊരുക്കിയ ഈ ചിത്രത്തില്‍ പ്രകാശ് ബാരെ, സംഗീത മോഹന്‍, ജിത്തു ജോണി, അരുണ്‍ എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയിരുന്നത്.

vineeth2
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ വിനീത് തിരുവനന്തപുരം സ്വദേശിയാണ്. വിനീത് ഹ്രസ്വചിത്രങ്ങളും മ്യൂസിക് വീഡിയോകളും ഒരുക്കുന്ന വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. കണ്‍വിഴിഞ്ഞാല്‍ എന്ന തമിഴ് മ്യൂസിക് വീഡിയോയാണ് ഏറ്റവും ഒടുവില്‍ വിനീത് അനില്‍ സംവിധാനം ചെയ്തത്. ആറോളം മ്യൂസിക് വീഡിയോകള്‍ വിനീത് ഒരുക്കിയിട്ടുണ്ട്.
