Connect with us

സിനിമ വാർത്തകൾ

പത്ത് പതിനഞ്ച് ദിവസത്തിനുള്ളില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം 300 കോടി ക്ലബില്‍ ഇടം നേടും

Published

on

കഴിഞ്ഞ ദിവസം ആയിരുന്നു പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ എത്തിയത്. ആദ്യ ദിവസം തന്നെ മികച്ച ആരാധക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ ചിത്രത്തെ കുറിച്ച് ഇപ്പോൾ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. “സത്യം പറഞ്ഞാല്‍ ഇതെല്ലാം നമ്മള്‍ മനസ്സില്‍ കണ്ടിട്ടുള്ള കാര്യങ്ങളാണ്. ഇങ്ങനെയുള്ള ആരവവും കാത്തിരിപ്പുമൊക്കെ നേരത്തെ മനസില്‍ കണ്ടിരുന്നു. നമ്മള്‍ മനസില്‍ കണ്ട കാര്യം നേരില്‍ സംഭവിക്കുന്നതിന്റെ സന്തോഷം ഉണ്ട്.

ഈയൊരു ആവേശം നില നിന്നാല്‍ പത്ത് പതിനഞ്ച് ദിവസത്തിനുള്ളില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം 300 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.” എന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. “റിലീസ് ചെയ്ത് 9-ാമത്തെ ദിവസമാണ് ലൂസിഫര്‍ 100 കോടി ക്ലബില്‍ ഇടം നേടിയത്. സ്വഭാവികമായിട്ടം ഇതുപോലൊരു ആവേശത്തില്‍ തന്നെ നിന്നാല്‍ വലിയ നേട്ടം മരക്കാറിനും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അതിനാണ് നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടതും അങ്ങനെയാണ് ചരിത്രങ്ങളൊക്കെ ഉണ്ടാവുന്നതും. ആഗ്രഹിച്ചാല്‍ മാത്രം പോര അത് സംഭവിക്കുമ്പോഴാണ് സന്തോഷം കൂടുതല്‍ തോന്നുക. 100 കോടിയൊക്കെ മുന്‍പ് നമ്മുടെ സ്വപ്നമായിരുന്നു. അത് സംഭവിച്ചതിന് ശേഷമാണ് അതിനും അപ്പുറത്തേക്കുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദനം ലഭിക്കുന്നത്.” എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ.

Advertisement

സിനിമ വാർത്തകൾ

മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി

Published

on

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അർച്ചന കവി.ഇതിനു ശേഷം ഒരുപാട് സിനിമ ചെയ്തു എങ്കിലും സിനിമയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു.ബാല്യകാല സുഹൃത്തായ അഭീഷ്‌മായിട്ടായിരുന്നു വിവാഹം.എന്നാൽ ഇരുവരുടെ ഇടയിൽ ഉണ്ടായ പൊരുത്തക്കേട് ഭാവി ജീവിതത്തെ ബാധിക്കുകയും ചെയ്‌തതോടെ അധികം വൈകാതെ തന്നെ വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.ഇതിനു ശേഷം യൂട്യൂബ് ചാനെലിലൂടെ അർച്ചന സജീവമായിരുന്നു.അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌ത “റാണിരാജ “എന്ന പരമ്പരയിലൂടെ ആയിരുന്നു അർച്ചന മിനിസ്‌ക്രീനിൽ വരവറിയിച്ചത്.കുടുംബ പ്രേക്ഷകർ ഇതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്‌തു.എന്നാൽ അധികം വൈകാതെ തന്നെ പരമ്പരയിൽ നിന്ന് അർച്ചന പിന്മാറുകയും ചെയ്‌തു.

എന്നാൽ ഇപ്പോഴിതാ സിംഗിൾ ലൈഫിനെ കുറിച് അർച്ചന  പറഞ്ഞ വാക്കുകൾ ശ്രെധേയമാകുകയാണ്.തനിക് മുപ്പത് വയസ്സ് കഴിഞ്ഞു വെന്നും പൂച്ചയുടെ ‘അമ്മ’ആയി ജന്മം തീരാനാണ് വിധി എന്നും തിരിച്ചറിവ് വരും.പക്ഷെ ഞാൻ ഒരാളുടെ കയ്യും പിടിച്ചു ഫോർട്ട് കൊച്ചിയിലുടെ നടക്കുമ്പോൾ ആളുകൾ കരുതും എന്തു ക്യൂട്ട് കപ്പിൾ ആണെന്ന് എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ ആങ്ങളയും പെങ്ങളും ആണ്.സത്യത്തിൽ സങ്കടം ഉണ്ട് എന്നാണ് അർച്ചനയുടെ വാക്കുകൾ.”മുപ്പത്തിലും സിംഗിൾ “എന്ന ക്യാപ്ഷനോടെ റീൽസ് ആയാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.ഇതിനെതിരെ പ്രേതികരിച്ചുകൊണ്ടും യോഗിച്ചുകൊണ്ടും നിരവധി കമെന്റുകൾ ആണ് അർച്ചനക് വരുന്നത്.

Continue Reading

Latest News

Trending