Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പ്രിയപ്പെട്ടവരേ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനങ്ങളിൽ ഒന്നാണ് ഇന്ന്, വേദനയായി അനന്യയുടെ പോസ്റ്റ്

കഴിഞ്ഞ ദിവസം ആത്മഹത്യാ ചെയ്ത അനന്യക്ക് നീതി നേടി കൊടുക്കുവാനുള്ള ശ്രമത്തിലാണ് അനന്യയുടെ സുഹൃത്തുക്കളും ബന്ധുക്കളും, ലിംഗമാറ്റ ശസ്ത്ര ക്രിയയിൽ ചെയ്ത ഒരു പിഴവാണ് അനന്യയെ ആത്മത്യയുടെ വക്കിൽ എത്തിച്ചത്, ഇപ്പോൾ തന്റെ സർജറിക്ക് വേണ്ടി പോകുമ്പോൾ അനന്യ പങ്കുവെച്ച പോസ്റ്റാണ് എല്ലാവരിലും വേദന ഉണ്ടാക്കിയിരിക്കുന്നത്,

പ്രിയപ്പെട്ടവരേ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനങ്ങളിൽ ഒന്നാണ് ഇന്ന് 2020 ജൂൺ 14 ഒരു ട്രാൻസ്‌ജെൻഡർ യുവതി എന്ന നിലയിൽ മനസാഗ്രഹിക്കുന്ന പോലെ ശരീരത്തെ പാകപ്പെടുത്താനുള്ള യാത്രയിലെ പ്രധാനപ്പെട്ട ദിവസം മറ്റാരുടെയും താളത്തിനു തുള്ളാതെ ഞാൻ ഞാനായി ജീവിക്കാൻ ആഗ്രഹിക്കുന്നു.. അതിനി ശരീരം കൊണ്ടാണെങ്കിലും മനസുകൊണ്ടാണെങ്കിലും ജീവിതത്തിലെ ഓരോ തീരുമാനങ്ങളും നിലപാടുകളും കൊണ്ടാണെങ്കിലും എന്നെ മനസിലാക്കി ആത്മാർത്ഥമായി ഇതുവരെ കൂടെനിന്ന എല്ലാവരോടും എപ്പോളും സ്നേഹം മാത്രം അറിഞ്ഞോ അറിയാതെയോ എന്റെ ഭാഗത്തുനിന്നും വന്ന ഏതെങ്കിലും തെറ്റുകളിൽ ഞാൻ മാപ്പു ചോദിക്കാൻ വിട്ടുപോയവ ഉണ്ടെങ്കിൽ എന്നോട് ക്ഷമിച്ചു തരണം ഇതുവരെ നൽകിയ സ്നേഹം,

Advertisement. Scroll to continue reading.

സപ്പോർട് ഇനിയുമുണ്ടാകണം നീ ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരോട് വീണ്ടും വീണ്ടും എനിക്കൊന്നേ പറയാനുള്ളൂ, “”ഞാൻ ആണുമല്ല പെണ്ണുമല്ല, ഞാനൊരു ട്രാൻസ്‌ജെൻഡർ വ്യക്തിയാണ് ആണിലും പെണ്ണിലും ഒതുങ്ങി നിൽക്കാനല്ല, മറിച് ആണും പെണ്ണുമല്ലാത്ത ട്രാൻസ്‌ജെൻഡർ മനുഷ്യരും അതുപോലെ വ്യത്യസ്തമായ ഒരുപാട് ജെൻഡറിൽ പെട്ട മനുഷ്യരും ഈ ലോകത്ത് ഉണ്ടെന്നും ഓരോരുത്തർക്കും അവരവരായി ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും ഈ ലോകത്ത് ഉണ്ടെന്നുമുള്ള ഉറച്ച വിശ്വാസത്തോടെ, ആ പരമ സത്യം ജീവിത പോരാട്ടം കൊണ്ട് ലോകത്തോട് വിളിച്ചു പറഞ്ഞു ജീവിക്കാനാണെനിക്കിഷ്ടം അപ്പോ പോയേച്ചും വരാം എല്ലാവരും നിങ്ങടെ ഇടങ്ങളിൽ സുഖമായി സുരക്ഷിതരായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു ഒരുപാട് സ്നേഹത്തോടെ അനന്യ കുമാരി അലക്സ്‌ D/o Renju Renjimar

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ജൂലൈ 21 നാണു ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകതകളെ തുടര്‍ന്ന് ജീവനൊടുക്കിയ  ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ ജീവിതം സിനിമയാവുന്നു. പ്രദീപ് ചൊക്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഒരു  ട്രാൻസ്ജെഡർ തന്നെയാണ് അനന്യയുടെ വേഷമിടുന്നതു. ...

Advertisement