മലയാളത്തിൽ മുഖശ്രീ ഉള്ള നായിക ആണ് അനുശ്രീ. ഇപ്പോൾ താരം തന്റെ  സഹോദരൻ അനൂപിന്റെ കുഞ്ഞു മകൻ അനന്ത നാരായണനെ  സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകൾ നൽകികൊണ്ട് പങ്കുവെച്ച ചിത്രങ്ങൾ ആണ്  ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ചിത്രത്തിനൊപ്പം താരം കുറിച്ച കുറിപ്പും ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നുണ്ട്.

താരത്തിന്റെ കുറിപ്പ് ഇങ്ങനെ , ആദികുട്ടാ അപ്പടെ പൊന്നെ ,ഹാപ്പി ബർത്തഡേ  ചക്കരേ ,ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ കുഞ്ഞു കണ്മണി നീ. എന്റെ ആദ്യത്തെ കുഞ്ഞ്..എപ്പോഴും എന്റെ പൊന്നിന് എന്ത് ആവശ്യത്തിനും എന്നും അപ്പ ഉണ്ടാകും.അനൂപ് അണ്ണനെക്കാളും, രുക്കുനേക്കാളും നീ എന്നെ സ്നേഹിച്ചാൽ മതി, എന്നും എന്റെ പൊന്നിനെ ഞങ്ങളുടെ കുടുംബത്തിൽ കളിച്ചു ചിരിച്ചു കഴിയട്ടെ, എന്നും അപ്പെടെ നെഞ്ചിൽ ചേർന്നുറങ്ങാൻ കഴിയട്ടെ അനുശ്രീ കുറിച്ച്.
അനുശ്രീയുടെ സഹോദരൻ അനൂപ്  20017  ജൂൺ 12  നെ ആയിരുന്നു ആതിരയെ വിവാഹം കഴിച്ചത്, ഇവരുടെ ആദ്യത്തെ കണ്മണിയാണ് അനന്ത നാരയണൻ.  ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് അനുശ്രീ.