മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട സീരിയലാണ് കുടുംബ വിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിന് ആരാധകർ നിരവധിയാണ്. കുടുംബ വിളക്കിലെ ഒരു പ്രധാന കഥാപാത്രമാണ് ശീതൾ. അമൃത നായരാണ് ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമൃതയുടെ പുതിയ ഇൻസ്റ്റഗ്രാം ഫൊട്ടോ കണ്ട് അമ്പരക്കുകയാണ് ആരാധകർ. നിറവയറുമായി നിൽക്കുന്ന അമൃതയുടെ ചിത്രമാണ് ആരാധകരെ അമ്പരപ്പിച്ചത്. നടൻ സച്ചിൻ അമൃതയുടെ നിറവയറിൽ കൈപിടിച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. ഫൊട്ടോ പോസ്റ്റ് ചെയ്തതോടെ ആരാധകരുടെ ചോദ്യങ്ങളുമെത്തി. ഇതെപ്പോൾ സംഭവിച്ചു എന്നൊക്കെ ചോദിച്ച് നിരവധി പേരാണ് അമൃതയുടെ ഫൊട്ടോയ്ക്ക് കമന്റ് ഇട്ടിരിക്കുന്നത്.
View this post on Instagram
പക്ഷേ, ഫൊട്ടോയ്ക്കു പിന്നിലെ സസ്പെൻസ് അമൃത ക്യാപ്ഷനിൽ തന്നെ വെളിപ്പെടുത്തിയിരുന്നു. പലരും ഇത് ശ്രദ്ധിക്കാതെ പോയതാണ് കാരണം. ഷൂട്ടിന്റെ ഭാഗമായാണ് ഈ ഫൊട്ടോ എടുത്തതെന്ന് അമൃത ക്യാപ്ഷനിൽ എഴുതിയിട്ടുണ്ട്. സച്ചിന്‍ എസ് ജിയും അമൃതയും അഭിനയിക്കുന്ന രുധിരം എന്ന വെബ് സീരീസിന്റെ ഭാഗമായിട്ടുള്ള ഫോട്ടോയാണിത്.
