Connect with us

സിനിമ വാർത്തകൾ

മന്ത്രി മാമച്ചൻ വീണ്ടും വരുന്നു! വെള്ളിമൂങ്ങ രണ്ടാം ഭാഗത്തിലൂടെ…

Published

on

ഹാസ്യത്തിന് പ്രധാന്യം നൽകിയ സിനിമയായിരുന്നു വെള്ളിമൂങ്ങ  .രാഷ്ട്രീയ ഹാസ്യ പരിപാടികളിൽ  എല്ലാം മാമച്ചനും കൂട്ടരും പലവട്ടം കയറിഇറങ്ങിയിട്ടുണ്ട് .ഈ ചിത്രം അവസാനിക്കുന്നത് മാമച്ചൻ മന്ത്രി ആയതോടാണ് .സൂപർ ഹിറ്റായിരുന്നു വെള്ളിമൂങ്ങയുടെ രണ്ടാം ഭാഗത്തിനുള്ള നീക്കം അണിയറ യിൽ ഒരുങ്ങി കഴിഞ്ഞു എന്നാണ് റിപ്പോർട്ട് . മാമച്ചനായി അരങ്ങു തകർത്ത ബിജു മേനോനും  സംവിധയകാൻ ബിജു ജേക്കബും ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയ ജോജി തോമസും എല്ലാം വെള്ളിമൂങ്ങയുടെ രണ്ടാം ഭാഗത്തിന്റെ ചർച്ചയിൽ ആണ് .

നർമത്തിന്റെ പുതിയ തലത്തിലൂടയാണ് വെള്ളിമൂങ്ങയുടെ കഥ തയ്യാറാക്കിയത് .തികച്ചും ഗ്രാമീണമായ തമാശകൾ. നാട്ടിൻപുറത്തിന്റെ നന്മകൾക്കൊപ്പമുള്ള ഹൃദ്യമായ കോമഡികൾ. ഒട്ടറെ ട്വസ്റ്റുകൾ .ബിജുമേനോനും  സിദ്ധിഖ് ,നിക്കി ഗൽറാണിയും ,അജു വർഗീസ് ,കലാഭവൻ ഷാജോൺ ,ലെന ,ടിനിടോമും ,വീണ നായരും എല്ലാം അവരവരുടെ വേഷങ്ങളിലേക്ക് ഇഴുകിച്ചേർന്നത് കഥാപാത്രത്തെ എഴുതിഫലിപ്പിച്ചതിന്റെ പ്രതിഫലനം കൂടിയായിരുന്നു. ആസിഫ് അലി അതിഥി വേഷത്തിലെത്തി ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചതും ഈ ചിത്രത്തിലാണ്.

ഈ ചിത്രത്തിലെ ഗാനം ആയ വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ കുട്ടികൾക്ക് പോലും ഇഷ്ട്ടപെടുന്ന ഗാനം ആയിരുന്നു .ബിജിബാലിന്റെ സംഗീതത്തിൽ മികച്ച ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നുക്യാമറാമാനായിരുന്ന ജിബു ജേക്കബിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു വെള്ളിമൂങ്ങ. ഈ ഒറ്റച്ചിത്രത്തോടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ ഗണത്തിലേക്കു ജിബു ജേക്കബ് ഉയരുകയും ചെയ്തു. കണ്ണൂർ ആലക്കോട് ചപ്പാരപ്പടവ് സ്വദേശിയായ ജോജി തോമസിന്റെയും ആദ്യചിത്രമായിരുന്നു വെള്ളിമൂങ്ങ.കോമഡി എഴുതി ശീലിച്ച ജോജി വെള്ളിമൂങ്ങയുടെ രണ്ടാം ഭാഗത്തിലും എത്തുന്നു .

 

സിനിമ വാർത്തകൾ

ആ അഭിനയം ചില നഷ്ട്ടങ്ങൾ ഉണ്ടാക്കി  വെളിപ്പെടുത്തലുമായി സോണിയ!!

Published

on

ബാല താരങ്ങളെ കോർത്തിണക്കി കൊണ്ട് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രം ആയിരുന്നു ‘മൈ ഡിയർ കുട്ടിച്ചാത്തൻ’, ചിത്രത്തിൽ  ബാലതാരവേഷം ചെയ്ത് കൊണ്ട് എത്തിയ താരം ആയിരുന്നു സോണിയ, പിന്നീട് ഒരുപാടു ചിത്രങ്ങളിൽ നായിക ആയും താരം അ ഭിനയിച്ചു.ബാലതാരമായി അഭിനയിച്ചതുകൊണ്ടു തനിക്കു പല നഷ്ട്ടങ്ങളും ഉണ്ടായി എന്നു താരം ഇപ്പോൾ തുറന്നു പറയുകയാണ്.

താൻ ബാൽതാരമായി സിനിമയിൽ അഭിനയിച്ചതുകൊണ്ടു തനിക്കു ചില സിനിമകളിൽ ഒന്നും നായികാവേഷം ലഭിച്ചിരുന്നില്ല, കാരണം എല്ലാവരുടയും മനസിൽ എന്റെ കുട്ടിത്തം നിറഞ്ഞ മുഖം ആയിരുന്നു, സൈന്യം എന്ന സിനിമയിൽ മുകേഷിന്റെ ഭാര്യ ആയി താൻ ആണ് അഭിനയിക്കുന്നത്, എന്നാൽ തനിക്കു ആ വേഷം തരാൻ മടിച്ചിരുന്നു, ആദ്യം ആ വേഷത്തിനായി ഗൗതമി ചേച്ചി ആയിരുന്നു അവർ വിളിച്ചത്, ജോഷി അങ്കിൾ പറഞ്ഞു സോണിയെ ഈ വേഷത്തിനായി വിളിക്കാം എന്നും എന്നാൽ മമ്മൂട്ടി അങ്കിൾ പറഞ്ഞു വേണ്ട അവൾ കൊച്ചു കുട്ടിയല്ലേ. എന്നാൽ ഞാൻ ഫാത്തിമയായി ഒരുങ്ങി വന്നതിനു ശേഷം അദ്ദേഹം ഒന്നും പറഞ്ഞില്ല.

എന്റെ മുഖവും,രൂപവും കാരണം എനിക്ക് ഒരുപാടു അവസരങ്ങൾ സിനിമയിൽ നിന്നും നഷ്ട്ടമായിട്ടുണ്ട് നടി പറയുന്നു. അതിൽ എനിക്ക് വലിയ സങ്കടം ആണ് കാരണം അവസരങ്ങൾ എല്ലാം വലിയ സൂപ്പർസ്റ്റാറുകളുടെ കൂടെ ആയിരുന്നു. അതിനാൽ ഞാൻ എന്റെ അ മ്മയുമായി മിക്കപോലും വഴക്കു ഇടുമായിരുന്നു. കാരണം  എന്നെ എന്റെ കുട്ടികാലം മുതൽ അഭിനയിക്കാൻ വിട്ടതുകൊണ്ടല്ലേ ഇങ്ങനെ ചാന്സുകള് നഷ്ട്ടപെടുന്നത് സോണിയ പറയുന്നു. എങ്കിലും തന്റെ ബാലതാരം വേഷങ്ങൾ  എല്ലാം തന്നെ വളരെ ഇഷ്ട്ടം തോന്നുന്നത് തന്നെ ആയിരുന്നു.

Continue Reading

Latest News

Trending