‘നമ്മൾ’എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടി ഭാവന ഒരുപാടു ദുർഘടമായ ജീവിത വിധിയിലൂടെ കടന്നു വന്നതാണ്. ഇപ്പോൾ താരം തനറെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വെച്ച് കുറിപ്പും ചിത്രവുമാണ് കൂടുതൽ ശ്രെദ്ധയാകുന്നത്. താരം പങ്കു വെച്ച കുറിപ്പ് ഇങ്ങനെ ദിവസത്തിന്റെ അവസാനം ഞാനും എന്റെ ആത്മാവും ഏതെങ്കിലും വിധിയുമായി ബെന്ധപെട്ടിരിക്കുന്നു. തികഞ്ഞ ഒരു അതിജീവിത തന്നെയാണ് ഭാവന എന്ന ഈ അതുല്യ പ്രതിഭ. ഒരുപാടു പ്രശ്നങ്ങളിലൂടെ കടന്നു പോയ താരം ഇപ്പോൾ വീണ്ടും മലയാള സിനിമയിലേക്കു രംഗപ്രവേശം ചെയ്യുകയാണ്, താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂട ഈ വിവരം പങ്കു വെച്ചതും.


ഈ സന്തോഷ വാർത്തക്ക് നിരവധി ആരാധകർ ആശംസകളുമായി എത്തിയത്. ധുർവിധിയിൽ നിന്നും ഭാവന ഇതുവരെയും മുക്തയായിട്ടില്ല എന്ന് സുഹൃത്തുക്കളും, ബന്ധുക്കളും നേരത്തെ പറഞ്ഞിരുന്നു. എന്തായാലും അതിനെ എല്ലാം തരണം ചെയ്യ്തു താരം വീണ്ടും മലയാള സിനിമയിൽ എത്തുന്നു എന്നുള്ള സന്തോഷ വാർത്ത വന്നിരിക്കുന്നത്.


താരം അവസാനമായി അഭിനയിച്ച ചിത്രം പൃഥ്വിരാജ് നായകനായ ‘ആദം ജോൺ’ആയിരുന്നു. ഇപ്പോൾ ഒരു ഇടവേളക്കു ശേഷം ഷറഫുദ്ധീൻ നായകനാകുന്ന ‘ന്റിക്കാക്കൊരു പ്രേമണ്ടാർന്നു’ എന്ന ചിത്രത്തിലൂടെ ഭാവന തിരിച്ചു വരുകയാണ്. എന്നാൽ അതിനു മുൻപ് തന്നെ ഒരു ഹൃസ്വ ചിത്രമായ’ ദി സർവൈവലിലൂടെ’ ഭാവന എത്തുന്നു എന്നുള്ള വാർത്തകളും എത്തിയിരുന്നു. മാധ്യമ പ്രവർത്തകനായ എസ് എൻ രജീഷാണ് ഇതിന്റെ സംവിധയകാൻ. ഇതിന്റെ ടീസർ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആയിരിന്നു.