മലയാള സിനിമയിൽ പോലീസ് വേഷത്തിൽ എത്തുന്ന നടന്മാരിൽ സുരേഷ് ഗോപിയാണ് മലയാളികൾക്കു പ്രിയം . തന്റെ പോലീസ് കഥാപത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ വര്ഷങ്ങള്ക്കു ശേഷം വീണ്ടും പോലീസ് വേഷത്തിൽ സുരേഷ് ഗോപി എത്തുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന പാ പ്പൻ എന്ന ചിത്രത്തിൽ ആണ് താരം വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നത്.

ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ രണ്ടു ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തുന്നതെന്നാണ് വിവരം. ഇതിൽ പൊലീസ് ഗെറ്റപ്പിലുള്ള ലുക്കാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.  ദി കിംഗ് ആൻഡ് ദി കമ്മീഷണർ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അവസാനമായി പൊലീസ് വേഷത്തിൽ എത്തിയത്. താരത്തിന്റെ പ്രശസ്തമായ ഭരത്ചന്ദ്രൻ ഐ.പി.എസ് എന്ന വേഷമാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. അതിനു മുൻപ് പന്തിനഞ്ചിലധികം ചിത്രങ്ങളിൽ സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തിയിരുന്നു.


സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷും പാപ്പനിൽ അഭിനയിക്കുന്നുണ്ട്. ഇതാദ്യമായാണ് ഇരുവരും ഒന്നിച്ച് സ്ക്രീനിലെത്തുന്നത്. താരത്തിന്റെ 252 മത്തു ചിത്രം കൂടിയാണ് പപ്പൻ.നൈല ഉഷ, സണ്ണി വെയ്ൻ, നീതാ പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിവരും ചിത്രത്തിലുണ്ട്. ഏപ്രിൽ അവസാനവാരം ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് അറിയുന്നത്.ജോഷി ,സുരേഷ് ഗോപി കൂട്ട് കെട്ടിലുള്ള ഈ ചിത്രം ഏറെപ്രതീഷയോടാണ് പ്രേക്ഷകർ കാണുന്നത്