മലയാളികളുടെ സുപരിചിതയായ നടി താര കല്യാൺ ഇപ്പോൾ ഒരു സർജറിയുടെ ഭാഗമായി ഹോസ്പിറ്റലിൽ ആയിരുന്നു എന്നുള്ള വാർത്ത താരം തന്നെ സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. പിന്നീട് അമ്മയുടെ വിവരങ്ങൾ എല്ലാം തന്നെ മകൾ സൗഭാഗ്യ ആയിരുന്നു ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോൾ ‘അമ്മ ഹോസ്പിറ്റലിൽ ആയതിനു ശേഷം എന്റെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ് സൗഭാഗ്യ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

ഞാൻ പലപ്പോഴും ഹോസ്പിറ്റലിൽ ആയിട്ടുണ്ട് പക്ഷെ അന്നെല്ലാം എന്റെ അമ്മ കൂടെ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ എന്റെ അവസ്ഥ എന്ന് പറയുന്നത് എനിക്ക് അമ്മയെയും നോക്കണം ഒപ്പം കുഞ്ഞിനേയും നോക്കണം അങ്ങനെ നോക്കാൻ വേണ്ടി ഞാനിപ്പോൾ നെട്ടോട്ടം ഓടുകയാണ് സൗഭാഗ്യ പറയുന്നു. അമ്മക്ക്  ഇപ്പോൾ വോയിസ് റസ്റ്റ് ആയതുകൊണ്ട്  ഇപ്പോൾ സംസാരിക്കില്ല, അതുകൊണ്ടു അമ്മയ്ക്ക് ഇപ്പോൾ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ആംഗ്യം കാണിക്കും ഞാൻ അത് മനസിലാക്കി ചെയ്യ്തു കൊടുക്കും വളരെ ദുഃഖത്തോടു സൗഭാഗ്യ പറയുന്നു.

സൗഭാഗ്യയുടെ  ഈ വീഡിയോ കണ്ടു നിരവധിപേരാണ് കമന്റുകൾ അയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം താര കല്യാണിനെ ഡിസ്ച്ചാർജ് ചെയ്യുമെന്നും പറഞ്ഞിരുന്നു , ഇപ്പോൾ അമ്മയെ വാർഡിലേക്ക് മാറ്റിയിരുന്നു. അമ്മക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയുന്നില്ല എങ്കിലും ഡോക്ടറുമാർ പരമാവധി എല്ലാം നല്ലരീതിയിൽ കെയർ ചെയ്യുന്നുണ്ട്, ഇപ്പോൾ അമ്മക്ക് ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട് അതുപോലെ സർജറിയുടെ സെഡേഷൻ മാറുന്നതിനാൽ ഇപ്പോൾ വേദന ഉണ്ടെന്നും സൗഭാഗ്യ പറയുന്നു.