മലയാള സിനിമയിലെ നടനും, എംപി യും ആയ സുരേഷ് ഗോപി യെ പറ്റി മേജർ രവി പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ കൂടുതൽ ശ്രെധ ആകുന്നതു. സുരേഷ് ഗോപി ചെയ്യുന്ന പ്രവർത്തനങ്ങളെ കുറിച്ച് കൗമുദി മൂവീസിന് നൽകിയ അഭിമുഖ്ത്തിൽ ആണ് മേജർ രവി തുറന്നു സംസാരിച്ചത്.സുരേഷ്‌ ഗോപിയെ കുറിച്ച് ഉള്ള ഓരോ ട്രോളുകൾ ഇറങ്ങുന്നു കാണാം,അദ്ദേഹം അത് ചെയ്യ്തില്ല ,ഇത് കൊടുക്കില്ല എന്നുള്ള കാര്യങ്ങൾ ഒക്കെ പറയുന്നത് വിവരവും, വിദ്യാഭ്യാസവും ഇല്ലാത്തവരാണ് മേജർ രവി പറയുന്നു.

ആ മനുഷ്യന്‍ ചെയ്യുന്ന മനുഷ്യത്വപരമായിട്ടുള്ള കര്‍മ്മങ്ങള്‍ എന്തൊക്കയാണെന്നുള്ളത് കാണുന്നില്ല. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം.പി പോലും ചെയ്യാത്തത് അദ്ദേഹം സ്വന്തം കാശ് കൊണ്ട് ചെയ്യുന്നുണ്ട് മേജര്‍ രവി പറഞ്ഞു.ഇങ്ങനെ ഉള്ള നേതാക്കന്മാരെയാണ് നമ്മൾ കാണേണ്ടത് നല്ല മനസോടു മാത്രം പ്രവർത്തിക്കുന്ന നേതാക്കളെ മേജർ പറയുന്നു.

ഇപ്പോൾ സുരേഷ് ഗോപിയുടെ ‘പാപ്പൻ ‘എന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേക്ഷകർ. ജോഷി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ നൈല ഉഷ, നീത പിള്ള, കനിഹ, ആശാ ശരത്, ഗോകുല്‍ സുരേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.