ബിഗ്‌ബോസ് നാലാം സീസണിലെ ഒരു മത്സരാര്ഥിയായിരുന്നു  ശാലിനി നായർ. അതുപോലെ മറ്റൊരു മത്സരാർത്ഥി ആയിരുന്നു റോബിൻ, ഇന്നു റോബിന്റെ ജന്മദിനം ആണ്, നിരവധി ആരാധകരും, സുഹൃത്തുക്കളും താരത്തിന് ആശംസകൾ നേർന്നുവരുന്നു. എന്നാൽ ഇപ്പോൾ റോബിനെ പറ്റി  സുഹൃത്തായ ശാലിനി നായർ  സോഷ്യൽ മീഡിയിൽ പങ്കുവെച്ച പോസ്റ്റർ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. റോബിനുമായുള്ള ശത്രുത ഉണ്ടാകാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ.


താന്‍ ഷോ യില്‍ നിന്ന സമയത്തും പുറത്ത് വന്ന സമയത്തുമൊക്കെ അദ്ദേഹവുമായി പ്രശ്‌നം ഉണ്ടായിരുന്നില്ല,താൻ ഡോക്ടറിനെ ഫോളോ  ചെയ്യ്തതിന്റെ കാരണവും ശാലിനി പറയുകയാണ്. ഹൃദയം നിറഞ്ഞ പിറന്നാളാശംസകളോടൊപ്പം ഇത്രയും നാള്‍ പറയാതെ മാറ്റി വെച്ച ചിലത് ഇവിടെ പറയുകയാണ്. സൗഹൃദത്തിന്റെ മാനദണ്ഡം പരസ്പരമുള്ള ബഹുമാനം കൂടി ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ‘ഡോക്ടറെ സൂക്ഷിച്ചു നില്‍ക്കണം എന്ന വാക്ക് എവിക്ഷന്‍ എപ്പിസോഡിന്റെ അവസാനം നോക്കിയാല്‍ കാണാം. അദ്ദേഹം ഇജക്റ്റ് ആയതിന് ശേഷവും അറിയിക്കാന്‍ ശ്രമിച്ചതാണ് ഡോക്ടറെ വേണ്ട എന്ന്, കേള്‍ക്കാന്‍ തയ്യാറായില്ല.
ഒരു ദിവസം ഇരുട്ടി വെളുത്തപ്പോളെക്കും  ഒരുപാടു ശത്രുക്കൾ നിറഞ്ഞു അതിൽ ഞാനും പെട്ട് ശാലിനി പറയുന്നു. ഡോക്ടറിന് പുതിയ വര്‍ഷം എല്ലാ സൗഭാഗ്യങ്ങളും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.പിറന്നാളാശംസകള്‍ ഡോക്ടര്‍എന്നാണ് ശാലിനി റോബിനെ ആശംസകൾ അറിയിച്ചത്.