മലയാള സിനിമയിൽ ഒരുപിടി സിനിമകൾ സമ്മാനിച്ച നടൻ ആണ് നവാസ്. കലാഭവൻ മിമിക്രി രംഗത്തോടെയാണ് താരം സിനിമ രംഗത്തു എത്തിയത്. നടന്റെ ആദ്യ ചിത്രം ‘ചൈതന്യം’ ആയിരുന്നു. പഴയ കാല നടൻ അബുബക്കറിന്റെ മകൻ കൂടിയാണ് കലാഭവൻ നവാസ്. നവാസിന്റെ സഹോദരൻ നിയാസ് സിനിമയിലും, സീരിയലിലും ഇപ്പോളും സജീവമാണ്. മറിമായം എന്ന പരമ്പരയിൽ കോയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിയാസ് ആണ്. നവാസിന്റെ ഭാര്യ രഹ്ന യും ഒരു നടിയാണ്. നവസുമയുള്ള വിവാഹത്തിന് ശേഷം ഇപ്പോൾ രഹ്ന സിനിമയിൽ നിന്നുംവിട്ടകന്നിരുന്നു.


ഇപ്പോൾ ഇരുവരും റെഡ്കാർപ്പറ്റ് എന്ന ടി വി ഷോയിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ്. തങ്ങളുടെ ആദ്യ കൂടികാഴ്ച്ചയെ കുറിചാണ് രഹ്ന പറഞ്ഞത്. താൻ പ്രതീഷിച്ചതുപോലെയുള്ള ഒരാൾ അല്ല നവസിക്ക. ഞങ്ങൾ ആദ്യം കണ്ടുമുട്ടുന്നത് ഒരു സ്റ്റേജ് പ്രോഗ്രമിൽ കൂടി ആയിരുന്നു. ആദ്യം എന്റെ ഡാൻസ് ആയിരുന്നു പിന്നീട് സ്കിറ്റും ഡാൻസ് കഴിഞ്ഞു വസ്ത്രം അഴിക്കാൻ തുടങ്ങിയപ്പോൾ ഡ്രസ്സ് എവിടെയോ കുടുങ്ങി എനിക്ക് അത് അഴിച്ചെടുക്കാൻ പറ്റുന്നുമില്ല അപ്പോളേക്കും സ്കിറ്റ് തുടങ്ങി,


അതിനു ശേഷം ഞാൻ ഒരു ഡ്രെസ്സും ഇട്ടുകൊണ്ട് ചെന്നപ്പോൾ നവാസിക്ക് എന്നെ ചീത്ത പറയുന്നതാണ് കേൾക്കുന്നത് , ആ നടിക്ക് വലിയ ജാഡയാണെന്നും, ഇതിനെ എടുക്കേണ്ടായിരുന്നു എന്നൊക്കെ പറയുന്നു. അങ്ങനെയാണ് ഞാൻ ആദ്യമായി നവസിക്കയെ കാണുന്നത്. അതുപോലെ ആദ്യം താൻ പൂവ് നവാസികക്ക് കൊടുത്തപ്പോൾ എന്നെ ചീത്തയാണ് വിളിച്ചത്. നവസിനും രഹ്നക്കു൦ മൂന്നു മക്കൾ ആണ് ഉള്ളത്.