മലയാളത്തിലെ ഹിറ്റ്  ചിത്രങ്ങളുടെ സംവിധായകൻ ജോഷി, സുരേഷ്‌ഗോപി കൂട്ടുകെട്ടിലെ  സൂപ്പർഹിറ്റ് ചിത്രം ആണ് പാപ്പൻ. സുരേഷ്‌ഗോപിക്കൊപ്പം മകൻ ഗോകലും ഈ ചിത്രത്തിൽ ഒരു വേഷ൦ ചെയ്യുന്നുണ്ട്. പാപ്പാനിലെ അച്ഛനും , മകനും ആണോ നിങ്ങൾ യെതാർത്ഥജീവിതത്തിൽ എന്നുള്ള ചോദ്യത്തിനുത്തരം നൽകുകയാണ് ഗോകുൽ. ചിത്രത്തിലെ മൈക്കിളും ,പാപ്പനും തമ്മിലുള്ള ബന്ധം ഏതൊരു മക്കളും ആഗ്രഹിക്കുന്ന ഒരു അച്ഛനും, മകനുമാണ്. അച്ഛൻ ജീവിതത്തിൽ എല്ലാ സ്വാതന്ത്ര്യങ്ങളും തരുമെങ്കിലും ഞാൻ കുറച്ചു പിന്നോട്ടാണ് ഗോകുൽ പറയുന്നു .

യെതാർത്ഥ ജീവിതത്തിൽ കാണിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം തന്നെ ആണ് പാപ്പനിലും കാണിക്കാൻ കഴിഞ്ഞത് ഗോകുൽ പറയുന്നു. എന്നാൽ സുരേഷ് ഗോപി പറയുന്നു സിനിമയിൽ കാണിക്കുന്ന ത്തിന്റെ നൂറുഇരട്ടി ജീവിതത്തിലും കാണിക്കാൻ കഴിയും അയാൾ അങ്ങനെ ചെയ്യ്തതാണ്, എന്റെ അച്ഛൻ പട്ടാളക്കാരൻ ആയിരുന്നു ശെരിക്കും പട്ടാള ജീവിതം ആയിരുന്നെങ്കിലും ഞാൻ  മക്കളോട് അങ്ങനെ ഒന്നും പെരുമാറിയിട്ടില്ല നടൻ പറയുന്നു. എന്നെ സംബന്ധിച്ച് എന്റെ മക്കളുടെ സുഹൃത്താകാൻ ഇഷ്ട്ടം ആണ് എന്നാൽ അവർ അങ്ങനെ എന്റെ അടുത്ത് എത്തുന്നില്ല സുരേഷ് ഗോപി പറയുന്നു.

എന്നാൽ ഗോകുലിന് പോലെയല്ല മാധവൻ അവനു കുറച്ചു സ്വാതന്ത്ര്യ൦ എടുക്കുന്ന ആളാണ് , അവനെ അച്ചനെന്നോ, മകനെന്നോ ഒരു തിരിവ് ഇല്ല. അവനെ എന്തുവാണ് വേണ്ടത് അത് അവൻ ചോദിക്കും, പെൺകുട്ടികൾക്ക് നല്ല സ്വാതന്ത്ര്യ൦ ഞാൻ കൊടുത്തിട്ടുണ്ട് ഒരുത്തി എന്റെ തലയിൽ കയറി നിരങ്ങും. മറ്റവൾ കുറച്ചു പക്ക്വത കാണിക്കും , ഇതിൽ നിന്നും തികച്ചും വത്യസ്തമായി പിന്നിലോട്ടു മാറുന്നത് ഗോകുൽ ആണ് സുരേഷ് ഗോപി പറയുന്നു. ജൂലൈ 29 നെ പാപ്പൻ തീയിട്ടറുകളിൽ എത്തുന്നത് , തികച്ചു വെത്യസ്ത നിറഞ്ഞ ഒരു കഥാപാത്രം ആണ് സുരേഷ്‌ഗോപി ഈ ചിത്രത്തിൽ ചെയ്യുന്നത്.