Connect with us

സിനിമ വാർത്തകൾ

ചിത്രം റിലീസ് ചെയ്യ്തത് അറിയിക്കാതെ എങ്ങനെ സഹകരിക്കാൻ കഴിയും പ്രതികരണവുമായി വിനു മോഹൻ!!

Published

on

കഴിഞ്ഞ ദിവസം റിലീസ് ചെയ്യ്ത ‘ ഒരു പക്കാ നാടൻ പ്രേമം’ , എന്നാൽ ഈ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി വിനു സഹകരിച്ചില്ല എന്ന് സിനിമയുടെ സംവിധയകാൻ വിനോദ് നെട്ടത്താന്നി രംഗത്തുവന്നിരുന്നു. ഈ ആരോപണത്തിനു മറുപടി പറയുകയായിരുന്നു വിനു. ചിത്രം റിലീസ് ചെയ്യ്തതുപോലും അറിയിക്കാതെ എങ്ങനെ സഹകരിക്കാൻ കഴിയും എന്ന് പ്രതികരിച്ചു കൊണ്ട് വിനു മോഹൻ എത്തിയിരിക്കുകയാണ് ഇപ്പോൾ. ഈ ചിത്രത്തിന്റെ ചീഫ് അസോഷ്യേറ്റ് ആയിരുന്ന വിൻസെന്റ് മുഖേന ആണ് ചിത്രത്തിന്റെ സംവിധയകനെ പരിചയപെടുന്നത് വിനു പറയുന്നു.


നിർമാതാവിന്റെ ഭാഗത്തുനിന്നുള്ള ഒരാളെന്ന നിലയിലാണ്. പിന്നീടാണ് അദ്ദേഹമാണ് സംവിധായകൻ എന്ന് ഞാൻ അറിയുന്നത്, കോവിഡിന് മുൻപ് ഷൂട്ട്‌ ചെയ്ത് ചിത്രമാണ് ഇത്. ഇതിൽ വെറും നാല് ദിവസം ആണ് ഞാൻ വർക്ക് ചെയ്യ്തത്. ഈ ചിത്രത്തെ സംബന്ധിച്ച് നായകനും നായികയും വില്ലനും ഒക്കെ പുതുമുഖങ്ങളാണ്.ആ നരേഷൻ പറയുന്നൊരു രംഗത്തിനു വേണ്ടിയാണ് ഞാനും വിദ്യയും അഭിനയിച്ചത്.

ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ എനിക്ക് വളരെ ഇഷ്ട്ടം തോന്നിയിരുന്നു. ആറുമാസം മുൻപാണ് അദേഹം എന്നെ പ്രൊമോഷന് വേണ്ടി ക്ഷണിച്ചത്. അന്ന് ഞാൻ അദ്ദേഹത്തോട് കുറച്ചു സജ്ജെഷൻ വെച്ചിരുന്നു. ഷൂട്ട് അല്ലാത്ത സമയത്താണെങ്കിൽ പ്രമോഷനുവേണ്ട എല്ലാ സഹായവും ചെയ്യാം എന്ന് .സിനിമയുമായി ബന്ധപ്പെട്ട് അദ്ദേഹം ഇടയ്ക്കിടയ്ക്ക് ഓൺലൈൻ വാർത്തകൾ അയക്കാറുണ്ടായിരുന്നു. അതല്ലാതെ എനിക്കു ഒന്നും മറുപടിയും കിട്ടിയിരുന്നില്ല.പടം ഇറങ്ങിയത് ഔദ്യോഗികമായി എന്നെ ഇപ്പോഴും അറിയിച്ചിട്ടില്ല. പടം റിലീസ് ചെയ്തതുപോലും ഞാൻ അറിഞ്ഞിട്ടില്ല  വിനു മോഹൻ പ്രതികരിച്ചു.

സിനിമ വാർത്തകൾ

നടി തപ്‌സിക്കെതിരേ മത വികാരം വ്രണപ്പെടുത്തി എന്ന് ആരോപണം

Published

on

തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും  പ്രവർത്തിക്കുന്ന അഭിനേത്രിയും മോഡലുമാണ് തപ്‌സി പന്നു. സിനിമാരംഗത്ത് അഭിനയം തുടങ്ങുന്നതിനുമുൻപ് തപ്‌സി ഒരു സോഫ്റ്റ്‍വെയർ പ്രൊഫഷണലും മോഡലുമായിരുന്നു.   മോഡലിംഗ് കരിയറിൽ വിവിധ പരസ്യങ്ങളിൽ താപ്സി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

“പാന്തലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്”, “സഫി ഫെമിന മിസ്സ് ബ്യൂട്ടിഫുൾ സ്ക്കിൻ  എന്നീ അവാർഡുകൾ രണ്ടായിരത്തി എട്ടിൽ ൽ ലഭിച്ചിട്ടുണ്ട്.ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് സിനിമയിലാണ് താപ്സി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം അനേകം തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ആടുകളം വസ്ടാഡുനാ രാജൂ, മിസ്റ്റർ പെർഫെക്റ്റ് എന്നിവ അവയിൽ ചിലതാണ്.

 

ആടുകളം എന്ന തമിഴ്സിനിമ ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി. ഡബിൾസ്  എന്ന മലയാളം സിനിമയിലും താപ്സി അഭിനയിച്ചിട്ടുണ്ട്.എന്നാൽ ഹിന്ദു ദേവതകളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എം എ ൽ എ മാലിനി ഗൗരിൻറെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കൺവീനറുമായ ഏകലവ്യ സിങ് ഗൗരാണ് നടിയ്ക് എതിരെ പരാതി നൽകിയത്.ഗ്ലാമർ വസ്ത്രത്തിനോടൊപ്പം ലക്ഷ്‌മി ദേവിയുടെ ഡിസൈഗിലുള്ള  മാല ധരിച്ചതിനെ മാല ധരിച്ചത് മത വികാരം വ്രണപ്പെടുത്തുകയും സനാതന ധര്മത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും ചെയ്‌തു എന്നാണ് പരാതി.

Continue Reading

Latest News

Trending