ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് നിത്യ ദാസ്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം വിവാഹത്തോട്  തന്റെ കരിയർ തന്നെ ഉപേഷിക്കുകവായിരുന്നു, എന്നാൽ ഇപ്പോൾ താരം പള്ളിമണി എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തുകയാണ്. ഇപ്പോൾ താരം തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിയിരിക്കുന്നത്. താൻ വിവാഹം കഴിച്ചത് ഒരു പഞാബിക്കാരനെ ആണെങ്കിലും താൻ ഇന്നും കേരളത്തിൽ ആണ് താമസിക്കുന്നത് അതിനൊരു കാരണം ഉണ്ട് നടി പറയുന്നു.


ഇന്ത്യൻ എയർലൈൻസിന്റെ ക്യാബിൻ ക്രൂ ആയിരുന്ന അരവിന്ദും നിത്യയും കോഴിക്കോട് നിന്ന് ചെന്നൈയിലേക്കുള്ള വിമാന യാത്രക്കിടെ കണ്ടുമുട്ടുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു,പഞ്ചാബിയായ അരവിന്ദ് സിങ് ജംവാളിനെയാണ് നിത്യ വിവാഹം ചെയ്തത്.വിവാഹത്തിന് മുൻപ് താൻ സമ്മതം വാങ്ങിയ ഏക കാര്യത്തെ കുറിച്ച് നിത്യ പറയുന്നു. കോഴിക്കോടാണ് ഞങ്ങൾ താമസിക്കുന്നത്.


മോൾ പഠിക്കുന്നത് ദേവഗിരിയിലാണ് വിവാഹത്തിന് മുൻപേ തന്നെ ഞാൻ സമ്മതം വാങ്ങിയിട്ടുള്ള ഒരു കാര്യം അതു മാത്രമാണ്.അദ്ദേഹത്തിന്റെ കുടുംബം ജമ്മുവിൽ ആണ്. എനിക്ക് അവരുടെ  ഭക്ഷണ രീതിയും, ജീവിത രീതിയും ആണ് പിന്തുടർന്നതെങ്കിലും എനിക്ക് എവിടെ താമസിക്കണം എന്നുള്ള എന്റെ താല്പര്യത്തിനു അവർ പ്രധാന്യം നൽകിയിരുന്ന.അത് ഞാൻ വിവാഹത്തിന് മുൻപ് തന്നെ ഈ സമ്മതം വാങ്ങിയിരുന്നു, എനിക്ക് ഒരിക്കലും കോഴിക്കോട് വിട്ടു പോകാൻ ഒരു താല്പര്യവുമില്ല.ഞാൻ സിനിമയിൽ എത്തിയപ്പോൾ പോലും പലരും പറഞ്ഞു കൊച്ചിയിൽ വന്നു താമസിക്കാൻ എന്നാൽ കോഴിക്കോട് വിട്ട് എനിക്ക് എങ്ങും പോകാൻ കഴിയില്ല നിത്യ പറയുന്നു.