കുടുംബ പ്രേഷകരുടെ പ്രിയങ്കരിയായ നടി മീര കൃഷ്ണ  ഇപ്പോൾ സീരിയൽ രംഗത്തു നിന്നും മാറി നിൽക്കുകയാണ്, പലപ്പോഴും പ്രേക്ഷകർ ഇതിന്റെ കാരണം ചോദിച്ചിട്ടുണ്ട്, എന്നാൽ താരം കൃത്യമായി ഒരു ഉത്തരം നൽകിയിരുന്നില്ല. എന്നാൽ ആ ചോദ്യത്തിനുളള  മറുപടിയുമായി എത്തുകയാണ് താരം. മൂന്നുമണി എന്ന  സീരിയലിൽ ആയിരുന്നു താരം അവസാനമായി അഭിനയിച്ചത്. തന്റെ വിവാഹത്തിന് ശേഷമാണ് തനിക്കു മലയാള സീരിയലിൽ അവസരം ഇല്ലാതെ വന്നത്.

താൻ വിവാഹം കഴിച്ചിരിക്കുന്നത് തമിഴ് കൊറോയോഗ്രാഫ്റും,സംവിധായകനുമായ ശിവയെ ആണ്, ഞങ്ങളുടെ ഒരു പ്രണയ വിവാഹം അല്ലായിരുന്നു, ഷൂട്ടിൽ സെറ്റിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ട അദ്ദേഹം. പ്രൊപ്പോസലുമായി വീട്ടിലേക്ക് വരുകയായിരുന്നു. അങ്ങനെയാണ് വിവാഹം നടന്നതെന്ന് മീര പറയുന്നു.വിവാഹശേഷം താൻ കൂടുതലും തമിഴ് സീരിയലുകളിൽ ആയിരുന്നു. അതിനു ശേഷം ഞാൻ ഗർഭിണി ആകുകയും, കുഞ്ഞു ഏഴുമാസം ആകുന്നതിനു മുൻപ് ജനിക്കുകയും ചെയ്യ്തു, അതും ഒരു കാരണമായി അഭിനയത്തിന്, അവനെ ഒരുപാടു കെയർ വേണമായിരുന്നു മീര പറയുന്നു.

ഇപ്പോൾ അവൻ ഓക്കേ ആണ്, അടുത്ത കുട്ടിയേയും ഗർഭിണി ആയപ്പോൾ തമിഴ് സീരിയലിൽ അഭിനയിക്കുവായിരുന്നു, അതിൽ ഒരു ഗർഭിണിയുടെ വേഷം തന്നെ ആയതുകൊണ്ട് വളരെ കെയറിങ് കിട്ടിയിരുന്നു, ഇപ്പോൾ തമിഴ് സീരിയലുകളിൽ സജീവം ആണ് എന്നാൽ ഇനിയും മലയാളത്തിൽ അവസരം ലഭിച്ചാൽ അഭിനയിക്കും. എല്ലാ രീതിയിലും തന്റെ ഭർത്താവ് തനിക്കു സപ്പോർട്ട് ആണ് മീര കൃഷ്ണ പറയുന്നു.