മലയാളിപ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സിനിമ ആയിരുന്നു കാഴ്ച്ച, ചിത്രത്തിൽ നായകനായി എത്തിയത് മമ്മൂട്ടി ആയിരുന്നു. നടി പത്മ പ്രിയയുടെ ആദ്യ ചിത്രവും കൂടി ആയിരുന്നു ഈ സിനിമ. ഇപ്പോൾ ഈ സിനിമയെ കുറിച്ചും,നടി പത്മപ്രിയയെ കുറിച്ചും നിർമാതാവായ സേവി മനോ മാത്യു പറഞ്ഞ ചില കാര്യങ്ങൾ ആണ്  സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ സംവിധയകാൻ ബ്ലെസ്സി പറഞ്ഞ രണ്ടു കഥകളിൽ എനിക്ക് ഇഷ്ട്ടപെട്ട കഥ ആയിരുന്നു കാഴ്ച്ചയുടെ.

ഞാൻ ബ്ലെസിയോട് പറഞ്ഞു എനിക്ക് നല്ലൊരു സിനിമ ചെയ്യണം എന്ന്.അപ്പോൾ കാഴ്ച്ചയുടെ കഥ പറഞ്ഞു എനിക്ക് ഇഷ്ട്ടമായി. അങ്ങനെ ഷൂട്ടിംഗ് ആരംഭിച്ചു, ചങ്ങനാശ്ശേരി മാർക്കറ്റിൽ ആയിരുന്നു ഷൂട്ടിംഗ് നടന്നത് ആ ദിവസം ഞാൻ ലൊക്കേഷനിൽ ചെന്നപ്പോൾ പത്മപ്രിയ അവിടെ ഒരു കസേരയിൽ ഇരിക്കുന്നു, അവരെ കണ്ടിട്ട് ഒരു നടിയാണെന്നു തോന്നിയില്ല, ഞാൻ ലൊക്കേഷനിൽ ചോദിച്ചു നായിക ഇതുവരെയും വന്നില്ലേ അപ്പോൾ ഒരാൾ പറഞ്ഞു ആ കസേരയിൽ ഇരിക്കുന്നതാണ് നായിക.

ഞാൻ ചോദിച്ചു ഇതാണോ നായിക, ബാംഗ്ലൂരിൽ പത്തിരുപതു ദിവസം കറങ്ങിയിട്ട് ഇതിനെയാണോ നായിക ആയി കിട്ടിയത്. പത്മപ്രിയ അങ്ങനെയാണ്. അവർ അങ്ങന്നെ മേക്കപ്പ് ചെയ്യില്ല. ഒരു നടിയാണെന്നു അവരെ കണ്ടാൽ തോന്നുകയില്ല നിർമാതാവ് പറയുന്നു. കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം പത്മപ്രിയ ഇപ്പോൾ തെക്കൻ തല്ല് എന്ന ചിത്രത്തിൽ മികച്ച പ്രകടനം നടത്തിയിരിക്കുകയാണ്.