മലയാളത്തിലും, തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് അമല പോൾ. തന്റെ ജീവിതത്തിൽ ഒരു ചിത്രം നിർമാണം ചെയ്തപോളെക്കും താൻ ഒരുപാടു പ്രതിസന്ധികൾ അനുഭവിച്ചിരുന്നു , ഇപ്പോൾ താരം തനിക്കുണ്ടായ പ്രതിസന്ധികളെ കുറിച്ച് തുറന്നു പറയുകയാണ്. ‘കടാവർ ‘ എന്ന ചിത്രം ആണ് താൻ നിർമാണം ചെയ്യ്തത്. തികച്ചും അപ്രതീഷിതമായിട്ടാണ് ഈ ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുക്കേണ്ടി വന്നത്. എന്നാൽ അതിനു ശേഷം തന്റെ കൈയിൽ പൈസ ഇല്ലാത്ത അവസ്ഥ വരെ എത്തിയിരുന്നു അമല പോൾ പറയുന്നു.

ആ സിനിമയിൽ അപ്രതീഷിതമായി ആണ് താൻ എത്തിയത്, ഈ ചിത്രത്തിന്റെ  പ്രൊഡ്യൂസർ ആദ്യം വേറെയൊരാൾ ആയിരുന്നു. എന്നാൽ പെട്ടന്ന് ആ ദൗത്യം എന്റെ മുകളിൽ എത്തുകയായിരുന്നു  നടി പറയുന്നു. അയാൾ ഈ ചിത്രത്തിന്റെ നിർമാണത്തിൽ നിന്നും മാറാൻ കാരണം ഈ ചിത്രം ചെയ്യുമ്പോൾ കൂടുതൽ ലാഭം എങ്ങനെ ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെ ആയിരുന്നു അത് സാധ്യം അല്ല എന്ന് കണ്ടതിനു ശേഷം അയാൾ പിന്മാറുക ആയിരുന്നു.

ഞാൻ ഈ ചിത്രത്തിന്റെ നിര്മാണം ഏറ്റെടുത്തതോടു കൂടി റിസ്കുകൾ കൂടുതൽ ആകുകയും ചെയ്യ്തു, ആ സമയം കോവിഡ് പ്രതിസന്ധികൾ വന്നു എന്റെ പപ്പ മരിച്ചു, അങ്ങനെ തകർച്ചയുടെ വക്കിൽ എത്തിയിട്ടും ഞാൻ ഈ ചിത്രത്തിന്റെ നിർമാണം പൂർത്തിയാക്കി. ഏകദേശം ഞാൻ 18  വയസ്സ് മുതൽ അഭിനയിക്കാൻ തുടങ്ങിയത് ആണ് ഇതുവരെയും ഇത്രയും പ്രതിസന്ധി എനിക്ക് വന്നിട്ടില്ല, ആ ചിത്രം ഏറ്റെടുത്തപ്പോളെക്കും എന്റെ കൈയിൽ പൈസ ഇല്ലാതാകുകയും ചെയ്യ്തു, എന്നാൽ ആ സിനിമയുടെ റിലീസ് കഴിഞ്ഞപ്പോൾക്കും എല്ലാം തിരിച്ചു പിടിക്കാൻ കഴിഞ്ഞു അമല പോൾ പറയുന്നു.