ടെലിവിഷൻ ഷോകളിലൂടെ പ്രിയപ്പെട്ട അവതാരക ആയിരുന്നു നിമ്മി. അതുപോലെ താരത്തിന്റെ ഭർത്താവ് അരുൺ ഐഡിയ സ്റ്റാർ സിംഗറിലൂടെ ആയിരുന്നു ആലാപന രംഗത്തു എത്തിയത്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്, ഇരുവർക്കും ഇപ്പോൾ ഒരു മകൻ ഉണ്ട്,  കുഞ്ഞു ജനിക്കുന്നതിനു മുൻപ് തങ്ങൾ നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞു ആറു  വര്ഷത്തിനു ശേഷം ആണ് ഒരു കുഞ്ഞു ജനിച്ചത് നിമ്മി പറയുന്നു.

കുഞ്ഞു ജനിക്കാൻ വൈകിയത് കാരണം ഞങ്ങൾക്കെന്തോ കുഴപ്പം ഉണ്ടെന്നു ആളുകൾ പറയുമായിരുന്നു. ഇപ്പോൾ അതിനുള്ള മറുപടി നൽകുകയാണ് നിമ്മി. വിവാഹം കഴിഞ്ഞ് കുറച്ച് വര്‍ഷത്തിന് ശേഷമാണ് കുഞ്ഞ് ഉണ്ടാവുന്നതെങ്കില്‍ അതിലെന്തോ കുഴപ്പമുണ്ടെന്ന് ആളുകള്‍ ചിന്തിച്ച് തുടങ്ങും. പലരും കമന്റുകളിലൂടെ ഇതേ കുറിച്ച് ചോദിക്കുന്നുണ്ട്. അങ്ങനെ എന്തെങ്കിലും ചികിത്സിച്ചിരുന്നോ എന്ന് ചോദിക്കുന്നതിന് പകരം നിങ്ങള്‍ എവിടെയാണ് ചികിത്സയ്ക്ക് പോയതെന്നാണ് പലരുടെയും ചോദ്യം.

ഞങ്ങള്‍ ഒരു ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റിനും പോയിട്ടില്ല. കല്യാണം കഴിഞ്ഞിട്ട് കുറച്ച് കഴിഞ്ഞാണ് കുഞ്ഞ് ജനിച്ചത് എന്നത് ശരിയാണ്. അതിന് കാരണം നമുക്ക് കുറച്ച് കഴിഞ്ഞ് മതി കുഞ്ഞ് എന്നത് ഞങ്ങളുടെ തീരുമാനമായിരുന്നു. ഞങ്ങള്‍ അതിന് തയ്യാറായപ്പോള്‍ ദൈവം സഹായിച്ച് ആ സമയത്ത് തന്നെ കുഞ്ഞ് വന്നു. ഞങ്ങള്‍ പ്ലാന്‍ ചെയ്തതിനും രണ്ട് മാസം മുന്‍പായി അവനിങ്ങ് പോന്നു. അക്കാര്യം പറഞ്ഞിപ്പോഴും ഞങ്ങള്‍ ചിരിക്കാറുണ്ടെന്ന് നിമ്മി പറയുന്നു.