‘ഗാന്ധർവ്വം’എന്ന ഒരു ഒറ്റ സിനിമയിൽ അഭിനയിച്ച നായികയെ മലയാളികൾ ഇന്നും മറക്കാൻ ഇടയില്ല. ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീയേറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം ഗാന്ധര്‍വ്വവും അതിലെ പാട്ടുകളും ഇന്നും മലയാളികള്‍ ആവേശത്തോടെ നെഞ്ചിലേറ്റുന്നവയാണ്. ‘മാലിനിയുടെ തീരങ്ങള്‍ തഴുകി വരും പനിനീര്‍കാറ്റേ. ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം.’ എന്ന ഗാനം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഗാനരംഗത്ത് മോഹന്‍ലാലിന്റെ സാം അലക്‌സാണ്ടര്‍ എന്ന നായക കഥാപാത്രം ദുഷ്യന്തനായി നിറഞ്ഞ് നില്‍ക്കുമ്പോള്‍ പാട്ടില്‍ ശകുന്തളയായി എത്തിയത് ബോളിവുഡ് നടി കഞ്ചന്‍ ആയിരുന്നു.


ശ്രീദേവി മേനോന്‍ എന്നായിരുന്നു നായിക കഥാപാത്രത്തിന്റെ പേര്.സന്തോഷ് ശിവൻ ആയിരുന്നു സിനിമയുടെ ക്യാമറ മാൻ.സിനിമയിലും പാട്ടുകളിലും അതീവ സുന്ദരിയായി കഞ്ചന്‍ നിറഞ്ഞ് നിന്നു. മനോഹരമായ സന്തോഷ് ശിവന്‍ ഫ്രെയ്മുകള്‍ക്ക് കഞ്ചന്റെ സൗന്ദര്യം മാറ്റ് കൂട്ടുകയായിരുന്നു എന്ന് പറയാം. സിനിമയുടെ തുടക്കത്തില്‍ മുന്നിലേക്ക് വീണ് കിടക്കുന്ന മുടിയിഴകളെ ഊതി പുറകിലേക്ക് മാറ്റുന്ന ശ്രീദേവി മേനോന്റെ ആറ്റിറ്റിയൂഡ് ഒക്കെയും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിലുണ്ടാകും. പിന്നീട് താരം ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല.

മന്‍മന്ദിര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ കഞ്ചന്‍ അവതരിപ്പിച്ച ലക്ഷ്മി എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പഠിക്കുന്ന സമയത്ത് തന്നെ മോഡലിംഗില്‍ സജീവമായിരുന്നു കഞ്ചന്‍. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറില്‍ മിസ് ഡല്‍ഹിയായി കഞ്ചന്‍ മാറുകയും ചെയ്തു.മിസ് ഡല്‍ഹിയായ പെണ്‍കുട്ടി അധികം വൈകാതെ നായികയായി ബോളിവുഡില്‍ തുടക്കം കുറിച്ചു. സല്‍മാന്‍ ഖാന്‍ നായകനായ സനം ബേവഫ സിനിമയിലാണ് ആദ്യമായി കഞ്ചന്‍ നായികയായി അഭിനയിക്കുന്നു. തൊണ്ണൂറുകളുടെ അവസാനത്തോടെ നടി അഭിനയ ലോകത്തോട് ബൈ പറയുകയും ചെയ്തു.