നിരവധി അഭിമുഖങ്ങളിലൂടെ വിമർശനങ്ങൾ  ലഭിച്ച ഒരു നടൻ ആണ് ഷൈൻ ടോം ചാക്കോ. ഭാരത് സർക്കസ്സ് ആണ് നടന്റെ ഇനിയും ഇറങ്ങാനുള്ള ചിത്രം, ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ പരുപാടിക്കിടയിലെ താരത്തിന്റെ ഒരു അഭിമുഖം ആണ് ഇപ്പോൾ  സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. അഭിനേതാക്കൾ എന്ത് കുടിക്കുന്നു, എന്ത് വലികുന്ന് എന്നൊന്നും ആരും ചോദിക്കേണ്ട, ഈ അനുഭവങ്ങൾ ഇല്ലാതെ എങ്ങനെയാണ് ഒരു സിനിമയിലെ ലഹരി ഉപയോഗിക്കുന്ന സീൻ കാണിക്കുന്നത്.


ഒരു നടൻ ആദ്യ പടം ചെയ്യുമ്പോഴും അവന്റെ സിനിമകൾ വിജയിച്ച ശേഷം നൽകുന്ന അഭിമുഖങ്ങളും തമ്മിൽ വ്യത്യാസം ഉണ്ടാവും. അഭിമുഖങ്ങളിൽ പറയുന്നത് എവിടെയും നോക്കി വായിക്കുന്നത് അല്ല,ഓരോ അനുഭവം ആണ്. എത്രത്തോളം ജീവിതത്തിൽ നാച്വറലായി ഇരിക്കുന്നോ അതിന്റെ പകുതിയേ ക്യാമറയിൽ ചെയ്യാൻ പറ്റൂ.ആക്ടേർസിന് നല്ല വട്ടുണ്ട്. വട്ടെന്ന് പറയുന്നതും കിളി പോവുന്നെന്ന് പറയുന്നതും എന്തോ മോശം പരിപാടി ആയിട്ട് കാണുന്നു. ഒരിക്കലും കിളി പോവാത്തവൻ എങ്ങനെ പറക്കും. ആക്ടറിന്റെ ധർമ്മം കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ്.


ഞാനൊരു സി​ഗരറ്റ് എടുത്ത് കത്തിച്ച് വലിച്ചു. തല കറങ്ങുന്നത് പോലെയും ഭൂമി കറങ്ങുന്നത് പോലെയും അഭിനയിച്ചാൽ എന്റെ  രീതി ഇതാണോ എന്ന് ചോദിക്കും . ആക്ടറിന് ഒരു സ്വാതന്ത്ര്യം ഉണ്ട്. അതിലേക്ക് കയറി വരണ്ട. ആക്ടർ എന്ത് കുടിക്കുന്നു, വലിക്കുന്നു, കഴിക്കുന്നു എന്ന് നോക്കണ്ട ഷൈൻ പറയുന്നു.