Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ദുല്‍ഖറിനെ നായകനാക്കി ഒരു സിനിമ അദ്ദേഹത്തിന്റെ ഒരു ആഗ്രഹമായിരുന്നു , കെ.വി. ആനന്ദിന്റെ സുഹൃത്ത് പറയുന്നു

kva-dul
kva-dul

മലയാളത്തിൻെറ പ്രിയ യുവനടൻ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരു ചിത്രം ചെയ്യണമെന്ന് പദ്ധതിയിടുന്ന സമയത്താണ് കെ.വി. ആനന്ദിന്റെ അപ്രതീക്ഷിത വിയോഗമെന്ന് അദ്ദേഹത്തിന്റെ പ്രിയസുഹൃത്ത്.ആനന്ദിന്റെ വളരെ അടുത്ത സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ രജനീഷാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.പ്രമുഖ നടൻ വിവേകിന്റെ മരണ സമയത്ത് കെ.വി. ആനന്ദുമായി സംസാരിച്ചിരുന്നുവെന്നും ദുല്‍ഖറിനൊപ്പമുള്ള തമിഴ് ചിത്രത്തിന്റെ ആരംഭഘട്ടത്തിലായിരുന്നു അദ്ദേഹമെന്നും രജനീഷ് ട്വീറ്റ് ചെയ്തു.അതെ പോലെ തന്നെ ചിമ്പുവിനെയും ഈ ചിത്രത്തിനായി പരിഗണിച്ചിരുന്നുവെന്നും രജനീഷ് പറയുന്നുണ്ട്.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു കെ.വി ആനന്ദ് മരണപ്പെടുന്നത്.

KV Anand...

KV Anand…

രണ്ടാഴ്ചകള്‍ക്ക് മുമ്പ് ആനന്ദിന്റെ ഭാര്യക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബത്തോടൊപ്പം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ആനന്ദ്.എന്നാല്‍ ശക്തമായ ശ്വാസതടസ്സവും നെഞ്ചു വേദനയും അനുഭവപ്പെട്ടതോടെ ആനന്ദ് സ്വയം കാറോടിച്ച് ആശുപത്രിയില്‍ എത്തുകയായിരുന്നു. എങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആനന്ദിനും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചെന്നൈയിലെ ബസന്ത് നഗര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. കുടുംബാഗംങ്ങള്‍ക്ക് മാത്രം അവസാനമായി കാണാന്‍ സൗകര്യമൊരുക്കിയിരുന്നു.

KVAnand

KVAnand

പ്രിയദര്‍ശന്‍ ചിത്രം തേന്മാവിന്‍ കൊമ്പത്തിലൂടെയാണ് കെ.വി ആനന്ദ് സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയത്. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരവും ഈ ചിത്രത്തിലൂടെ ആനന്ദ് നേടി. തുടര്‍ന്ന് പ്രിയദര്‍ശനൊപ്പം മിന്നാരം, ചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. കാതല്‍ ദേശം ആണ് ആനന്ദ് ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം.2005ല്‍ പുറത്തിറങ്ങിയ കനാ കണ്ടേന്‍ എന്ന ചിത്രത്തിലൂടെ ആനന്ദ് സംവിധായകന്‍ ആയി. കോ, മാട്രാന്‍, അനേകന്‍, കാവന്‍, അയണ്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍. മോഹന്‍ലാലും സൂര്യയും ഒന്നിച്ച കാപ്പാന്‍ ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സൂരരൈ പോട്ര്’ എന്ന ചിത്രത്തിന് ശേഷം സുര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യ 43 ഔദ്യോഗികമായി  പ്രഖ്യാപിച്ചു. സൂര്യ 43 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും നസ്രിയയും...

സിനിമ വാർത്തകൾ

കിംഗ്ൊ ഓഫ്ത്ത കോതയുടെ ’യുടെ റിലീസിന് പിന്നാലെ ആരാധകരോടും പ്രേക്ഷകരോടും വൈകാരികമായി നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. താന്‍ പ്രതീക്ഷിച്ചതിലും അധികം സ്നേഹവും പിന്തുണയും തനിക്ക് ലഭിച്ചു. നിങ്ങള്‍ ഓരോരുത്തരമാണ് ഇന്നിവിടെ എത്താന്‍...

സിനിമ വാർത്തകൾ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ  മാത്രമല്ല, വേണമെങ്കില്‍ വാപ്പച്ചി മമ്മൂട്ടിയുടെയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലും ഹാന്റില്‍ ചെയ്യും എന്ന് കുറുപ്പ് എന്ന സിനിമയുടെ...

സിനിമ വാർത്തകൾ

അച്ഛനെ പോലെ തന്നെ വാഹനം ഒരു വീക്നെസ് ആയ മകൻ ആണ് ദുൽഖർ സൽമാൻ. ഒട്ടേറെ ആഡംബര വാഹനങ്ങൾ ആണ് താരത്തിനുള്ളത്. ടോപ് ഗിയർ ഇന്ത്യയുടെ അഭിമുഖത്തിൽ താങ്കൾക്ക് എത്ര കാറുകൾ ഉണ്ട്...

Advertisement