Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ആദ്യമായി എനിക്ക് ആക്ഷൻ പറഞ്ഞത് അച്ഛൻ, അച്ഛന്റെ  ചരമ ദിനത്തിൽ ഹൃദയ സ്പർശിയായ കുറിപ്പുമായി  വീണ

 

 

Advertisement. Scroll to continue reading.

ബിഗ്ഗ് ബോസ് മലയാളം രണ്ടാം സീസൺ വഴിയാണ് മലയാളികൾ വീണ നായരേ അടുത്ത് പരിചയപ്പെടുന്നത്. മഴവിൽ മനോരമയുടെ  തട്ടീം മുട്ടിം  സീരിയലിൽ ആണെങ്കിലും വെള്ളിമൂങ്ങ എന്ന  സിനിമയിൽ ആണെങ്കിലും വീണയുടെ തമാശകൾ മലയാളി പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചതാണു.  എന്നാൽ, തന്റെ  കുടുംബത്തെക്കുറിച്ചു  സംസാരിക്കുമ്പോഴെല്ലാം ഒരു കണ്ണീർ നനവോടെ  മാത്രമേ വീണയെ കാണുവാൻ കഴിയു. ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥി ആയിരുന്നപ്പോഴും തന്റെ  അമ്മയെയും  അച്ഛനെയും ഓർത്തു വിതുമ്പുന്ന  വീണയെ പല  തവണ പ്രേക്ഷകർ കണ്ടിട്ടുണ്ട്.  ഇപ്പോഴിതാ അച്ഛന്റെ ഏഴാം ചരമ ദിനത്തിൽ   വീണ തന്റെ അച്ഛനെപ്പറ്റി  എഴുതിയ  ഒരു കുറിപ്പാണു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

veena nair about father

veena nair about father

ഹൃദയ സ്പർശിയായ ആ  കുറിപ്പ് ഇങ്ങനെ.  “അച്ഛൻ ഞങ്ങളെ വിട്ട്‌ പോയിട്ട് ‌ 7വർഷം. ആദ്യമായി ഞാൻ അഭിനയിക്കുന്നത് അച്ഛൻ ആക്ഷൻ പറഞ്ഞ ടെലിഫിലിമിൽ ആയിരുന്നു. അന്നു മുതൽ എല്ലാ ഷൂട്ടിംഗ് ലൊക്കേഷനിലും,  പ്രോഗ്രാമിനുമെല്ലാം അച്ഛൻ കൂട്ടുണ്ടായിരുന്നു .എപ്പളും അച്ഛൻ കൂടുണ്ട്.  പക്ഷെ സ്നേഹിച്ചു തീർന്നില്ലായിരുന്നു. പെട്ടെന്ന് പോയി. ഖത്തർ ഷോയിക്കു അച്ഛനും ഒപ്പം ഉണ്ടായിരുന്നു.   ഷോ കഴിഞ്ഞു വന്നു ഹോസ്പിറ്റലിൽ ആയ അച്ഛൻ പിന്നെ വന്നില്ല തിരിച്ചു, ആ വഴി’ അമ്മയുടെ അടുത്തേക്ക് ഭഗവാന്റെ അടുത്തേക്ക് പോയി.  കണ്ണുള്ളപ്പം അതിന്റെ വില അറിയില്ല… അഭിനയ പാഠങ്ങൾ ആദ്യമായി പറഞ്ഞു തന്നതിന്, സിനിമയെ സ്നേഹിക്കാൻ പഠിപ്പിച്ചതിനു എല്ലാത്തിനും നന്ദി…. ഇനി എത്ര ജന്മങ്ങൾ വന്നാലും ബാബു അച്ഛന്റെ മോളായി തന്നെ ജനിക്കണം.  മിസ് യൂ സോ മച്ച് അച്ഛാ,”

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളികൾക്ക് സുപരിചിതയായ നടിയാണ് വീണ നായർ. യുവജനോത്സവ വേദികളിൽ തിളങ്ങി പിന്നീട് സീരിയലിലേക്കും സിനിമയിലേക്കുമെത്തി നിറസാന്നിധ്യമായി മാറുകയായിരുന്നു താരം. അഭിനയത്തിന് പുറമെ പാട്ടിലും ഡാന്‍സിലുമെല്ലാം മികവ് തെളിയിച്ചിട്ടുണ്ട് വീണ നായര്‍. നിരവധി സീരിയല്കളിലും...

സിനിമ വാർത്തകൾ

മലയാളി പ്രേഷകർക്കു ഏറെ സുപരിചിതരാണ് വീണ നായരും, ഭർത്താവ്  ആർ ജെ അമനും. കുറച്ചു ദിവസങ്ങളായി  ഇരുവരും വേർപിരിഞ്ഞു എന്നും വേർപിരിയാൻ പോകുന്നു എന്നുള്ള വാർത്തകൾ  സോഷ്യൽ മീഡിയ പുറത്തു വിട്ടിരുന്നു. എന്നാൽ...

സിനിമ വാർത്തകൾ

മിനിസ്‌ക്രീനിലൂടെ ബിഗ്‌സ്‌ക്രീനിൽ എത്തിയ നടിയാണ് വീണ നായർ. തന്റേതായ നിലപാടിൽ  ഉറച്ചു നിൽക്കുന്ന ഒരു വ്യക്തിയും കൂടിയാണ് നടി, വീണ ഒരു നല്ല അഭിനേത്രി മാത്രമല്ല ഒരു ക്ലാസ്സിക്കൽ ഡാൻസർ കൂടിയാണ്. വെളിമൂങ്ങ...

സിനിമ വാർത്തകൾ

മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് വീണ നായർ. ബിജു മേനോൻ നായകനായ വെള്ളിമൂങ്ങ എന്ന സിനിമയിലൂടെ ആണ് താരം സിനിമയിൽ സജീവം ആകുന്നത്. ഒരു അഭിനേതാവ് മാത്രമല്ല വീണ...

Advertisement