വിധു പ്രതാപിനേയും രമേശ് പിഷാരടിയേയും പറ്റി കേൾക്കുമ്പോൾ തന്നെ മനസിലേക്ക് വരുന്നത് കൗണ്ടറുകളുടെ രാജാക്കന്മാർ എന്നായിരിക്കും. രമേശ് പിഷാരടി സ്റ്റാൻഡ് ബൈ കോമഡികൾ ചെയ്തും ഈ മേഖലയിൽ തിളങ്ങിയ വ്യക്തിയാണ്. എന്നാൽ വിധുവാകട്ടെ ഗായകനായി തിളങ്ങിയ വ്യക്തികൂടിയായിട്ടും കൗണ്ടറുകളിൽ ഒരു കുറവും വരുത്തിയിട്ടില്ല.

മഴവിൽ മനോരമയിൽ നടക്കുന്ന റിയാലിറ്റി ഷോയിൽ ജഡ്‌ജായി  ഇരിക്കുന്ന വിധുവും സിത്താരയും റിമിയും ചേർന്ന് പറയുന്ന കൗണ്ടറുകൾക്ക് യൂട്യൂബിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.അങ്ങനെയുള്ള വിധുപ്രതാപും രമേശ് പിഷാരടിയും ചേർന്ന് ഒരു വീഡിയോ വന്നാൽ എന്തായിരിക്കും അവസ്ഥ. അങ്ങനെയുള്ള ഒരു വീഡിയോ ആണ് വിധു പ്രതാപ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയുടെ തുടക്കം കാണുമ്പോൾ രണ്ട്  പേരും ചേർന്ന് ഒപ്പിക്കുന്ന എന്തോ കോമഡി ആകും എന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ വീഡിയോ തുടങ്ങി കഴിയുമ്പോൾ കൗണ്ടർ രാജാവായ രമേശ് പിഷാരടിയുടെ ശബ്ദ മാധുര്യം അറിയാൻ സാധിക്കും. റെഡിയാണോ എന്ന്  പിഷാരടി ചോദിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് “നക്ഷത്ര താരാട്ട്” എന്ന ചാക്കോച്ചൻ ചിത്രത്തിലെ “പൊൻവെയിൽ ഊതി ഒരുക്കിയെടുത്തു തങ്കത്താലി” എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്. പിഷാരടിയോട് തന്റെ പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് ഈ ഒരു വീഡിയോ വിധുപ്രതാപ് പോസ്റ്റ് ചെയ്തിരിക്കുന്നത്.