പൊങ്കലിന് റിലീസ് ആയി എത്തിയ തമിഴ് ചിത്രം വാരിസും ഭേദപ്പെട്ട കളക്ഷന്‍ നേടുകയാണ്. റിലീസിന് ശേഷമുള്ള പത്ത് ദിവസം കൊണ്ട് ചിത്രം നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.ജനുവരി 11 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം ഇതുവരെ നേടിയത് 6.22 കോടി ആണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിക്കുന്നു.

എന്നാൽ  ആദ്യ ദിവസം  ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിട്ടുള്ളത് 210 കോടിയാണെന്ന് നിര്‍മ്മാതാക്കളായ ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് അറിയിച്ചിരുന്നു. പൊങ്കല്‍ റിലീസ് ആയി ഒപ്പമെത്തിയ അജിത്ത് ചിത്രം തുനിവിനേക്കാള്‍ മുകളിലാണ് ഈ കളക്ഷന്‍. ആദ്യ വാരം കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 11.3 കോടി ആണെന്നാണ് ട്രാക്കര്‍മാര്‍ അറിയിച്ചിരുന്നത്.