നവ്യാനായർ കേന്ദ്രകഥാപാത്രമാകുന്ന ഒരുത്തി എന്ന ചിത്രത്തിൻറെ പ്രമോഷൻ പരിപാടിക്കിടെ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ നിന്നും രൂക്ഷ വിമർശനമാണ് ഉയരുന്നത്.മീ ടു എന്താണെന്ന് തനിക്കറിയില്ലെന്നും ഒരാളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ തോന്നിയാൽ അത് നേരിട്ട് ചോദിക്കും എന്ന് വിനായകൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അഭിനേതാക്കളും ആക്ടിവിസ്റ്റുകളും ഉൾപ്പെടെ നിരവധി പേരാണ് നടനെതിരെ രംഗത്ത് വന്നത്. എന്നാൽ വിഷയത്തിൽ വിനായകനെ അനുകൂലിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ആക്ടിവിസ്റ്റായ ജോമോൾ ജോസഫ്. വിനായകൻ പറഞ്ഞതിൽ തെറ്റ് ഒന്നുമില്ലെന്നും എന്താണ് അദ്ദേഹം പറഞ്ഞതിൽ തെറ്റ് എന്ന് ചോദിച്ചാണ് ജോമോളുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.


തനിക്ക് 10 സ്ത്രീകളുമായി ഫിസിക്കൽ റിലേഷൻ ഉണ്ടായിട്ടുണ്ടെന്നും അവരോടെല്ലാം ഞാൻ ആണ് താല്പര്യം ഉണ്ടോ എന്ന് ചോദിച്ചത് എന്നുമാണ് വിനായകൻ വ്യക്തമാക്കുന്നത്. ഇനിയും തനിക്ക് ശാരീരിക ബന്ധത്തിലേർപ്പെടാൻ തോന്നി കഴിഞ്ഞാൽ അങ്ങോട്ട് ചോദിക്കുമെന്നും താരം വ്യക്തമാക്കുന്നു. ഇതിനോട് ജോമോൾ പ്രതികരിച്ചത് ഇങ്ങനെ ആണ്… എത്ര സ്ത്രീകൾക്ക് എങ്ങനെ ഒരു താൽപര്യം പുരുഷന്മാരോട് തുറന്നു പറയുവാൻ കഴിയും? പുരുഷന്മാർ മുൻകൈയെടുത്തോ പുരുഷന്മാരുടെ താൽപര്യത്തിനനുസരിച്ച് വഴങ്ങി കൊടുക്കുകയോ ചെയ്യാൻ വിധിക്കപ്പെട്ടവരാണ് സ്ത്രീകൾ എന്ന പൊതുബോധം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. സ്ത്രീകൾക്ക് എത്രത്തോളം ലൈം ഗിക സ്വാതന്ത്ര്യം നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നും ജോമോൾ ചോദിക്കുന്നു.


അതുപോലെതന്നെ വിനായകന്റെ ഓരോ വാക്കുകളും പറഞ്ഞു കൊണ്ടാണ് ജോമോൾ മറുപടി പറയുന്നത്.ഊള ഫാൻസുകൾ വിചാരിച്ചാൽ ഒരു സിനിമയെ വിജയിപ്പിക്കാനോ തകർക്കാനോ കഴിയില്ല. ഫാൻസ് അസോസിയേഷനുകൾ പിരിച്ചുവിടാൻ മഹാ നടന്മാർ തയ്യാറാകണമെന്ന് വിനായകൻ അഭിപ്രായത്തിന് ജോമോളുടെ പ്രതികരണം ഇങ്ങനെയാണ്… എന്തൊക്കെ കാര്യങ്ങൾ ആണ് പല നടന്മാരുടേയും ഫാൻസ് എന്ന് പറയുന്നവർ കാട്ടിക്കൂട്ടുന്നത്. ഒരു സിനിമ റിലീസ് ആയി കഴിഞ്ഞാൽ ആ സിനിമയെ തകർക്കാൻ ആയി മറ്റു നടന്മാരുടെ ഫാൻസ് എന്ന് പറയുന്നവർ കാട്ടിക്കൂട്ടുന്നത് എന്തൊക്കെയാണ്. മാന്യമായ,പക്ഷം പിടിക്കാത്ത സിനിമാനിരൂപണം പോലും നമ്മുടെ സമൂഹത്തിൽ ഇന്ന് പ്രായോഗികമാണോ എന്ന് ജോമോൾ ചോദിക്കുന്നു.


ഞാൻ താല്പര്യം ചോദിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് മീ ടു ആകുമോ? എങ്കിൽ ഞാൻ ഇനിയും ചെയ്യും എന്ന വിനായകന്റെ പ്രസ്താവനയോട് ജോമോൾ പ്രതികരിച്ചത് ഇങ്ങനെയാണ്… പരസ്പര താൽപര്യപ്രകാരമോ സമ്മതപ്രകാരമോ ശാരീരിക ബന്ധത്തിലേർപ്പെട്ട് നാളുകൾ കഴിയുമ്പോൾ തന്റെ ശാരീരിക പങ്കാളിക്ക് എതിരെ ശാരീരിക പീ ഡന ആരോപണം ഉന്നയിക്കുന്ന നിരവധി കാഴ്ചകൾ ഞാൻ കണ്ടിട്ടുണ്ട്. അത് ശുദ്ധ തോന്നിവാസം അല്ലേ? ഈ തോന്നിവാസം പലരും ചെയ്യുന്നത് തന്റെ ശാരീരിക പങ്കാളിയായിരുന്ന ആളെ തകർക്കാനോ മറ്റു പല സ്വാർത്ഥ ലക്ഷ്യങ്ങൾ ഒക്കെ മുന്നിൽ കണ്ടുകൊണ്ടാണ്. ഇതൊക്കെ നമ്മുടെ സമൂഹത്തിലെ നേർകാഴ്ചകൾ ആയതുകൊണ്ട് തന്നെ വിനായകൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല. വിനായകന്റെ കാഴ്ചപ്പാടുകളോട് ഞാൻ യോജിക്കുന്നു എന്നാണ് ജോമോൾ പറഞ്ഞിരിക്കുന്നത്.