പുരുഷന്മാർ കുത്തകയാക്കി വെച്ചിരുന്ന പല മേഖലകളിലും ഇപ്പൊ സ്ത്രീ സാനിധ്യം വന്നു തുടങ്ങിയിരിക്കുകയാണ് . അത്തരത്തിൽ ഒരു മേഖല തന്നെയാണ് കിണർ നിർമാണ മേഖല . എന്നാൽ ഇപ്പോ അതും സ്ത്രീകൾ തന്നെ ഏറ്റെടുത്തിരിക്കുകയാണ് .

തൊടുപുഴ കോടിക്കുളം പഞ്ചായത്ത് നാലാം വാർഡിലെ ഒരുകൂട്ടം സ്ത്രീകൾ ആണ് കിണർ നിർമാണ രംഗത്ത്  തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുന്നത് . 42 കിണറുകൾ ആണ് ഇവർ ഇതുവരെ നിർമിച്ചത് . ഈ പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 12 പേരടങ്ങുന്ന ഇവർ 6 പേര് ചേർന്ന 2 സംഘങ്ങൾ ആയിട്ടാണ് ഇവർ കിണർ നിർമാണം നടത്തുന്നത് .

 

മണ്ണിന്റെ ഘടന അനുസരിച്ച ദിവസവും ഒരു കോൽ മുതൽ 2 കോൽ വരെ രണ്ടര മീറ്റർ വ്യാസത്തിൽ  ഇവർ മണ്ണെടുക്കും .  7 കോൽ മുതൽ 13 കോൽ വരെ ആഴമുള്ള കിണറുകൾ ആളാണ് ഇവർ ഇതുവരെ നിർമിച്ചത് . 311 രൂപയാണ് ഒരാളുടെ വേതനം . രാവിലെ 8 .30 മുതൽ 5 വരെ ആണ് ജോലി സമയം . കിണറു നിർമാണ പ്രവർത്തനം മുഴുവൻ ഇവർ തന്നെയാണ് ചെയ്യാറുള്ളത് . പാറയോ മറ്റോ കണ്ടാൽ മാത്രമാണ് ഇവർ ഉടമസ്ഥന്റെ സഹായം തേടാറുള്ളത് . ഷീബ തങ്കച്ചൻ , ലിസി ടോമി , മിനി ബിജു ,ഡോളി ഷിജു , ലിസി ഫ്രാൻസിസ് ,ലിസി ജോജോ എന്നിവരടങ്ങുന്ന തൊഴിലാളികൾ ആണ് ഇവരുടെ കൂട്ടത്തിൽ ഉള്ളത് .