മലയാള സിനിമയിൽ വലുതും, ചെറുതുമായ നിരവധി വേഷങ്ങൾ ചെയ്യുന്ന പ്രേഷകരുടെ പ്രിയ നടൻ ആണ് ഇന്ദ്രൻസ്. ചൂതാട്ടം എന്ന സിനിമയൽ വസ്ത്രലങ്കാരം ചെയ്തു കൊണ്ടായിരുന്നു ഈ നടന്റെ  സിനിമയിലേക്കുള്ള രംഗ പ്രവേശം. അപ്പോത്തിക്കരിയിലെ അഭിനയത്തിലൂടെ സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹത നേടിയ 2018ല്‍ ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി350 ലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.തന്റെ ഷൂട്ടിംങ് സമയത്തെ അനുഭവത്തെക്കുറിച്ചുള്ള ഇന്ദ്രന്‍സിന്റെ തുറന്ന് പറച്ചിലാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മരണം തോളില്‍ കൈയ്യിട്ട് തന്റെ കൂടെയുണ്ടെന്നും കാരവാനില്‍ ഒറ്റയ്ക്കിരിക്കാന്‍ പേടിയാണെന്നും ഇന്ദ്രന്‍സ് പറയുന്നു.

കാരവനില്‍ അത്യാവശ്യം മേക്കപ്പ് ചെയ്യാനും ഡ്രസ്സ് ചെയ്യാനും മാത്രമേ കയറാറുള്ളൂ. അതിനുള്ളില്‍ ഇരിക്കാന്‍ പേടിയാണ്. ആശുപത്രി ഐസിയുവില്‍ ഇരിക്കുന്നത് പോലെയാണ് തോന്നുക. മരണം എപ്പോഴും കൂടെ തന്നെയുണ്ട്, എന്നാലും പിണക്കാതെ മരണത്തെ തോളില്‍ കയ്യിട്ട് കൂടെ കൊണ്ട് നടക്കുകയാണ്. എനിക്ക് ജാഡയൊന്നും ഇല്ല.ജാഡ കാണിക്കാന്‍ മിനിമം ഇത്തിരി ശരീരമെങ്കിലും വേണ്ടേ. ജാഡ കാണിച്ചിട്ടൊന്നും കാര്യമില്ല. അതോ താന്‍ ജാഡ കാണിക്കുന്നത് പുറത്തറിയാത്തതാണോ എന്നും അറിയില്ല.

സിനിമ കാണാൻ വരുന്ന ഫാൻസുകാർ നല്ലതാണ് എന്നാൽ നാട്ടുകാരുടെ ഉപദ്രവം ഇല്ലാതിരുന്നാൽ മതി. സിനിമ കാണാൻ വരുമ്പോൾ ഇവർ ആവേശം കാണിക്കും എന്നാൽ സിനിമ ആഗ്രഹിച്ചു കാണണം എന്ന് വരുന്നവർക്ക് അത് ബുദ്ധിമുട്ടാകും അതിൽ മാത്രമേ വിഷമം ഉള്ളു .ഇന്ദ്രൻസ് പറയുന്നു.