Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ചക്കപ്പഴമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്, ഇപ്പോൾ ഞാൻ പറക്കും പൈങ്കിളിയാണ്

ചക്കപ്പഴത്തിലെ പൈങ്കിളിയെ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, പരമ്പരയിൽ കൂടി താരത്തിനെ ആളുകൾ ഏറെ ശ്രദ്ധിക്കാൻ തുടങ്ങി. ശ്രുതി രജനികാന്താണ് ചക്കപ്പഴത്തിൽ പൈങ്കിളിയായി എത്തി പ്രേക്ഷകരുടെ മനം കവർന്ന താരം. പേരുകൊണ്ടുതന്നെ വേറിട്ടുനിന്ന ശ്രുതി രജനികാന്ത് പൈങ്കിളിയായി പ്രേക്ഷകഹൃദയങ്ങളിലേക്ക് പറന്നുകയറുകയായിരുന്നു. ശ്രുതിയോടുള്ള ആരാധന കാരണം മാത്രം സീരിയൽ കാണുന്ന ചെറുപ്പക്കാരുമുണ്ട്. സ്വാഭാവിക അഭിനയത്തിലൂടെ വിസ്മയിപ്പിച്ച ശ്രുതി, ചക്കപ്പഴത്തിലെ ഏറ്റവും രസകരമായ കഥാപാത്രമാണ്. ഉറക്കം മാത്രമുള്ള, ജോലിക്ക് പോകാൻ മടിയുള്ള, സുമേഷിനൊപ്പം മണ്ടത്തരവുമായി നടക്കുന്ന പൈങ്കിളി ജീവിതത്തിൽ എങ്ങനെയാണെന്ന് അറിയാൻ പ്രേക്ഷകർക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു ,

ചക്കപ്പഴത്തിലെ പൈങ്കിളിയെ പോലെ തന്നെയാണ് ശെരിക്കും ജീവിതത്തിലും താൻ എന്ന് ശ്രുതി പറഞ്ഞിരുന്നു, ഇപ്പോൾ ചക്കപ്പഴത്തിൽ എത്തിയ ശേഷം തനിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് താരം. ‘ചക്കപ്പഴ’ത്തിലേക്ക് എത്തിയതോടെ ജീവിതമാകെ മാറി. ചക്കപ്പഴത്തിൽ എത്തും മുൻപ് ഞാനൊരു പരിധിവരെ ഉറക്കം പൈങ്കിളി തന്നെയായിരുന്നു. എണീക്കാ, ഭക്ഷണം കഴിക്കുക, വീണ്ടും ഉറങ്ങുക എന്നതായിരുന്നു ഏറെ കുറേ എന്റെ പതിവ്. എന്നെ അടുത്തറിയുന്ന കൂട്ടുകാരും ബന്ധുക്കളുമൊക്കെ പറയുമായിരുന്നു, നിനക്ക് അറിഞ്ഞ് തന്ന കഥാപാത്രമാണെന്ന്. പക്ഷേ ഇപ്പോൾ ഉറക്കം പൈങ്കിളി പറക്കും പൈങ്കിളിയായിട്ടുണ്ട് റിയൽ ലൈഫിൽ. ഞാൻ വളരെ വർക്ക് ഹോളിക് ആയൊരാളാണ്. ഇപ്പോൾ ഓടിനടന്ന് ജോലി ചെയ്യുകയാണ്. ഉറക്കമൊക്കെ അതിന്റെ വഴിയെ പോയി, ലൈഫ്സ്റ്റൈൽ തന്നെ മാറി.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഫ്ളവർസ് ചാനലിലെ മികച്ച പരമ്പരകളിൽ ഒന്നാണ് ചക്കപഴം .എന്നാൽ ഒരു തലവേദന പിടിച്ചത് പോലെ ഈ സീരിയലിൽനിന്നും താരങ്ങൾ എല്ലാം പിരിയുന്നു .ഈ പരമ്പരയിൽ ആദ്യം നല്ല പ്രകടനം കാഴ്ച വെച്ച നായകൻ...

സിനിമ വാർത്തകൾ

ചക്കപ്പഴത്തിലെ പൈങ്കിളിയെ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, പരമ്പരയിൽ കൂടി താരത്തിനെ ആളുകൾ ഏറെ ശ്രദ്ധിക്കാൻ തുടങ്ങി. ശ്രുതി രജനികാന്താണ് ചക്കപ്പഴത്തിൽ പൈങ്കിളിയായി എത്തി പ്രേക്ഷകരുടെ മനം കവർന്ന താരം. പേരുകൊണ്ടുതന്നെ വേറിട്ടുനിന്ന ശ്രുതി...

Advertisement