സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾക്ക് വിധേയരാകേണ്ടി വന്നിട്ടുള്ള എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ആണ് ശ്രീലക്ഷ്മി അറക്കൽ. എന്തുമേതും തുറന്നു എഴുതാനുള്ള ധൈര്യം ആണ് ശ്രീലക്ഷ്മിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത ആക്കി നിർത്തുന്നത്. നിരവധി സൈബർ ആക്രമണങ്ങൾക്ക് ഇതുവരെ താരം വിധേയയിട്ടുണ്ട്. സ്ത്രീകളിലെ ലൈം ഗി കത, സ്ത്രീ സ്വയം ഭോഗം എന്നിവയെക്കുറിച്ചാണ് താരം പലപ്പോഴും തുറന്നു സംസാരിക്കാറ്. അത്തരത്തിൽ എഴുതിയ പോസ്റ്റുകളൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുമുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ശ്രീലക്ഷ്മി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. രസകരമായ ഒരു പോസ്റ്റ് തന്നെയായിരുന്നു അത്.


അടുത്ത മാസം തനിക്ക് 26 വയസ്സ് തികയും എന്നും പിറന്നാളിന് ആരും ഗിഫ്റ്റ് അയക്കേണ്ട എന്ന്. പകരം ആ പണം യുപിഐ വഴി അയച്ചുതന്നാൽ മതി എന്നുമായിരുന്നു പോസ്റ്റ്. എന്നാൽ ഈ പോസ്റ്റിന് വന്ന അ ശ്ലീലച്ചുവയുള്ള കമന്റിന് ശ്രീലക്ഷ്മി ശക്തമായ മറുപടിയും നൽകുകയുണ്ടായി. താരത്തിന്റെ പോസ്റ്റിന് താഴെ ഇത്തരത്തിൽ മോശംകമൻറുകൾ വരുന്നത് ആദ്യമായല്ല. പലതും അവഗണിക്കുകയാണ് പതിവ്. എന്നാൽ ചിലതിന് കലക്കൻ മറുപടിയും താരം നൽകും. അത്തരത്തിൽ നൽകിയ മറുപടിയായിരുന്നു ഏറെ ചർച്ചാ വിഷയം. നീ താങ്ങൂല മോനെ ഒടിഞ്ഞു പോകും എന്നായിരുന്നു താരം കമൻറ് ആയി കുറിച്ചത്. നിരവധി ആളുകളാണ് ഈ മറുപടി നൽകിയതിന് താരത്തിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയത്. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ യൂട്യൂബർ വിജയ് പി നായർക്കെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ചും ശ്രീലക്ഷ്മി രംഗത്തെത്തിയിരുന്നു.


ഇത്രയും നാളും തന്റെ പോസ്റ്റുകളുടെ അടിയിൽ വന്നു ശരീരഭാഗങ്ങളെ പറ്റി വൃത്തികേട് പറഞ്ഞപ്പോൾ എവിടെയായിരുന്നു മാനവികത എന്നായിരുന്നു ശ്രീലക്ഷ്മി അന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്. മാനവികത ഇല്ലാത്ത പ്രവർത്തിയാണ് തങ്ങൾ ചെയ്തതെന്ന് കുറച്ചുപേർ വിമർശനം ഉന്നയിക്കുന്നത് ആയി ഫേസ്ബുക്കിലൂടെ താരം പറഞ്ഞിരുന്നു. അത്തരക്കാർക്ക് ഉള്ള മറുപടി എന്ന രൂപയാണ് ശ്രീലക്ഷ്മിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. ഫോൺ നമ്പർ അ ശ്ലീല ഗ്രൂപ്പിൽ പ്രചരിച്ചപ്പോഴും ഫോട്ടോ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചപ്പോഴും എവിടെയായിരുന്നു നിങ്ങളുടെ മാനവികത എന്നും അത് എന്ത് നീതി ആണെന്ന് താരം ചോദിക്കുകയുണ്ടായി. സൈബർ ഇടങ്ങളിൽ നിന്നുള്ള ആക്രമണങ്ങൾ കാരണം ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ട് മെന്റൽ ട്രൂമാ അനുഭവിച്ചതിനെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു.സ്ത്രീകൾക്കെതിരെ വീഡിയോകൾ ചെയ്യുന്ന യൂട്യൂബറെ താമസസ്ഥലത്ത് പോയാണ് ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മി അറക്കലും സനയും അയാളെ കൈകാര്യം ചെയ്തത്.


ശ്രീലക്ഷ്മിയുടെയും സംഘത്തിന്റെയും പ്രവർത്തി അംഗീകരിച്ച് കൊണ്ട് നിരവധി പേർ രംഗത്തു വരികയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ,മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ തുടങ്ങിയവരും പ്രതികരിച്ചവർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. വിജയ്യെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും എന്നാൽ പ്രതികരിച്ചതിനു ശേഷവും ആളുകൾ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നതും ശ്രീലക്ഷ്മി വ്യക്തമാക്കിയിരുന്നു. ഒരാൾ തന്നോട് 3000 രൂപ തരാം കളിക്കാൻ വാടി എന്ന് പറഞ്ഞു എന്നും വാട്സാപ്പിൽ വന്ന ഈ മെസ്സേജ് കണ്ടപ്പോൾ തന്നെ അയാളെ ബ്ലോക്ക് ചെയ്യുകയായിരുന്നു എന്നും താരം വ്യക്തമാക്കിയിരിക്കുയകയാണ് ഇപ്പോൾ.