മലയാള സിനിമയുടെ സൂപർ സ്റ്റാർ ആയ നടൻ ആണ് സുരേഷ് ഗോപി. ഇപ്പോൾ താരത്തിന്റെ 253 മത്ത് ചിത്രം പത്രം എന്ന സിനിമയുടെ രണ്ടാം ഭാഗം എന്ന് സൂചന. സർപ്രൈസിങ്ങുമായി ഒരു വെളിപ്പെടുത്തൽ വരുന്നു കാത്തിരിക്കുക എന്നാണ് നടൻ സുരേഷ് ഗോപി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യ്തിരിക്കുന്നത്. രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 99ല്‍ പുറത്തിറങ്ങിയ പത്രത്തിന്റെ രണ്ടാം ഭാഗമാണോ ഇതെന്ന് ചോദിച്ചു കൊണ്ടാണ് പോസ്റ്റിന് താഴെയെത്തുന്ന കമന്റുകള്‍.

ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യുന്നത് നിഥിൻ രഞ്ജി പണിക്കാരാകുമെന്നും ,കൂടാതെ ചിത്തത്തിന്റെ തിരക്കഥ രൺജിപണിക്കരുടെ ആകുമെന്നും ഫേസ് ബുക്കിൽ വന്ന കമെന്റുകളിൽ പറയുന്നു. അതേസമയം പാപ്പന്‍ ആണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. സിഐ എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. 2012ല്‍ പുറത്തിറങ്ങിയ കിംഗ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രത്തിൽ ആയിരുന്നു .

എന്നാൽ സുരേഷ് ഗോപി അവസാനം പോലീസ് വേഷത്തിൽ എത്തുന്ന സിനിമ എന്ന് പ്രത്യേകതയും പാപ്പനുണ്ട്. ഒരു ക്രൈം ത്രില്ലറിൽ എത്തുന്നതാണ് ചിത്രം. ഗോകുല്‍ സുരേഷ്, നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്നുണ്ട്.